മണി കിലുക്കിയും പാത്രങ്ങൾ കൊട്ടിയും ആരോഗ്യപ്രവർത്തകർക്ക് നന്ദി പ്രകടിപ്പിച്ച് ജനങ്ങൾ

മണി കിലുക്കിയും പാത്രങ്ങൾ കൊട്ടിയും ആരോഗ്യപ്രവർത്തകർക്ക് നന്ദി പ്രകടിപ്പിച്ച് ജനങ്ങൾ

കൊറോണ വൈറസ് ബാധയെ പ്രതിരോധിക്കാൻ അക്ഷീണം പ്രവർത്തിക്കുന്ന ആരോഗ്യപ്രവർത്തകരെ അഭിനന്ദിച്ച് ജനങ്ങൾ. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ആഹ്വാനപ്രകാരം ഞായറാഴ്ച വൈകുന്നേരം അഞ്ച് മണിക്ക് മണി കിലുക്കിയും, പാത്രങ്ങൾ കൂട്ടിയടിച്ചും, കയ്യടിച്ചും ശബ്ദമുണ്ടാക്കിയാണ് ആരോഗ്യ പ്രവർത്തകർക്കുള്ള നന്ദി ജനങ്ങൽ അറിയിച്ചത്

ഇന്ത്യയുടെ വിവിധ നഗരങ്ങളിലും ഗ്രാമപ്രദേശങ്ങളിലും ജനങ്ങൾ ഇത്തരത്തിൽ ആരോഗ്യ പ്രവർത്തകർക്ക് നന്ദി അറിയിച്ചു. വീടുകളുടെ മുന്നിലും ഫ്‌ളാറ്റുകളുടെ ബാൽക്കണികളിലും നിന്നായിരുന്നു ജനങ്ങളുടെ നന്ദി പ്രകടനം. കുട്ടികൾ മുതൽ മുതിർന്നവർ വരെ ഇതിൽ പങ്കാളികളായി.

കൊറോണ പ്രതിരോധത്തിന്റെ ഭാഗമായി ജനതാ കർഫ്യു പ്രഖ്യാപിക്കാൻ വ്യാഴാഴ്ച ജനങ്ങളെ അഭിസംബോധന ചെയ്തപ്പോഴാണ് പ്രധാനമന്ത്രി ഇത്തരമൊരു കാര്യം നിർദേശിച്ചത്. വൈകിട്ട് അഞ്ച് മണിക്ക് ശബ്ദമുണ്ടാക്കി ആരോഗ്യപ്രവർത്തകർക്ക് നന്ദി അറിയിക്കാനായിരുന്നു നിർദേശം.

Share this story