രാജസ്ഥാന് പിന്നാലെ പഞ്ചാബും സമ്പൂർണ അടച്ചിടൽ പ്രഖ്യാപിച്ചു

രാജസ്ഥാന് പിന്നാലെ പഞ്ചാബും സമ്പൂർണ അടച്ചിടൽ പ്രഖ്യാപിച്ചു

കൊറോണ വൈറസ് വ്യാപിക്കുന്നതിന്റെ പശ്ചാത്തലത്തിൽ പഞ്ചാബ് സമ്പൂർണമായി അടച്ചിടാൻ സർക്കാർ തീരുമാനിച്ചു. മാർച്ച് 31 വരെയാണ് ലോക് ഡൗൺ പ്രഖ്യാപിച്ചിരിക്കുന്നത്. മുഖ്യമന്ത്രി അമരിന്ദർ സിംഗാണ് ഉത്തരവിട്ടത്.

ഭക്ഷണം, മരുന്ന്, തുടങ്ങിയ അവശ്യ സേവന കടകൾ മാത്രം തുറന്നുപ്രവർത്തിക്കും. അവശ്യ സർക്കാർ സർവീസുകൾക്കും നിയന്ത്രണമുണ്ടാകില്ല. നിലവിൽ 13 പേർക്കാണ് പഞ്ചാബിൽ വൈറസ് ബാധ സ്ഥിരീകരിച്ചത്.

നേരത്തെ രാജസ്ഥാനും സമ്പൂർണ അടച്ചിടൽ പ്രഖ്യാപിച്ചിരുന്നു. ഗുജറാത്തിൽ അഹമ്മദാബാദ്, സൂറത്ത്, രാജ്‌കോട്ട്, വഡോദര ജില്ലകളും മാർച്ച് 25 വരെ അടച്ചിടും.

Share this story