രാജ്യത്ത് കൊറോണ വൈറസ് ബാധിച്ച് ഒരു മരണം കൂടി; മരണസംഖ്യ അഞ്ചായി ഉയർന്നു

രാജ്യത്ത് കൊറോണ വൈറസ് ബാധിച്ച് ഒരു മരണം കൂടി; മരണസംഖ്യ അഞ്ചായി ഉയർന്നു

രാജ്യത്ത് കൊറോണ വൈറസ് ബാധിച്ച് ഒരു മരണം കൂടി റിപ്പോർട്ട് ചെയ്തു. മഹാരാഷ്ട്രയിലാണ് മരണം സംഭവിച്ചിരിക്കുന്നത്. ഇതോടെ കൊവിഡ് 19 ബാധയെ തുടർന്ന് ഇന്ത്യയിൽ മരിച്ചവരുടെ എണ്ണം അഞ്ചായി.

എച്ച് എൻ റിലയൻസ് ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട 56കാരനാണ് മരിച്ചത്. മാർച്ച് 21നാണ് ഇദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. സംസ്ഥാനത്ത് ഇതിനകം 74 പേർക്കാണ് കൊവിഡ് 19 സ്ഥിരീകരിച്ചത്.

332 രോഗബാധിതരമാണ് ഇന്ത്യയിലുള്ളത്. കഴിഞ്ഞ 24 മണിക്കൂറിൽ 77 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. വെള്ളിയാഴ്ച 57 പേർക്കും രോഗം സ്ഥിരീകരിച്ചു. മഹാരാഷ്ട്രയിലും കേരളത്തിലുമാണ് കൂടുതൽ രോഗികളുള്ളത്. കേരളത്തിൽ 52 പേർക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു.

പഞ്ചാബ്, രാജസ്ഥാൻ, ഉത്തർപ്രദേശ് സംസ്ഥാനങ്ങളിലും രോഗബാധിതരുടെ എണ്ണം വർധിക്കുകയാണ്. രോഗം ബാധിച്ചവരിൽ 39 പേർ വിദേശികളാണ്.

Share this story