കൊവിഡ് 19: പാർലമെന്റ് സമ്മേളനം വെട്ടിച്ചുരുക്കണമെന്ന് പ്രതിപക്ഷം; നാളെ തീരുമാനമായേക്കും

കൊവിഡ് 19: പാർലമെന്റ് സമ്മേളനം വെട്ടിച്ചുരുക്കണമെന്ന് പ്രതിപക്ഷം; നാളെ തീരുമാനമായേക്കും

കൊവിഡ് 19 വ്യാപിക്കുന്ന സാഹചര്യത്തിൽ പാർലമെന്റ് സമ്മേളനം വെട്ടിച്ചുരുക്കണമെന്ന് പ്രതിപക്ഷം. ഇക്കാര്യത്തിൽ നാളെ തീരുമാനമായേക്കും. ധനബിൽ നാളെ ലോക്‌സഭയുടെ അജണ്ടയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. പുതിയ സാഹചര്യത്തിൽ ബജറ്റ് സെഷൻ വെട്ടിച്ചുരുക്കാനുള്ള നടപടി കേന്ദ്രം സ്വീകരിച്ചേക്കുമെന്നാണ് കരുതുന്നത്.

കൊവിഡ് ആശങ്കകൾക്കിടയിൽ പാർലമെന്റ് സമ്മേളനം തുടരുന്നതിൽ വിവിധ കക്ഷികൾ ആശങ്കയറിയിച്ചിരുന്നു. ആൾക്കൂട്ടം ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട കേന്ദ്രസർക്കാർ തന്നെ പാർലമെന്റ് സമ്മേളനം തുടർന്ന് നടത്തുന്നതിൽ വ്യാപക വിമർശനവും ഉയരുന്നുണ്ട്.

എംപിമാർ കൊവിഡ് 19 സംശയത്തെ തുടർന്ന് സ്വയം ക്വാറന്റൈനിൽ പ്രവേശിച്ച സാഹചര്യത്തിൽ സമ്മേളനം വെട്ടിച്ചുരുക്കണമെന്ന് തന്നെയാണ് ഭരണപക്ഷത്ത് നിന്നുള്ള ചില എംപിമാരും ആവശ്യപ്പെടുന്നത്. ഏപ്രിൽ മൂന്ന് വരെ സമ്മേളനം നടത്തണമെന്ന നിലപാടാണ് മുമ്പ് കേന്ദ്രവും പ്രധാനമന്ത്രിയും സ്വീകരിച്ചിരുന്നത്. സമ്മേളനം വെട്ടിച്ചുരുക്കിയാൽ ജനങ്ങൾക്ക് അനാവശ്യ ഭീതി നൽകുന്നതാകുമെന്നും കേന്ദ്രം ന്യായീകരിക്കുന്നു.

Share this story