മുംബൈയിൽ ഫിലിപ്പീൻ സ്വദേശി മരിച്ചു; രാജ്യത്ത് കൊറോണ ബാധിച്ച് മരിച്ചവരുടെ എണ്ണം എട്ടായി

മുംബൈയിൽ ഫിലിപ്പീൻ സ്വദേശി മരിച്ചു; രാജ്യത്ത് കൊറോണ ബാധിച്ച് മരിച്ചവരുടെ എണ്ണം എട്ടായി

കൊറോണ വൈറസ് ബാധിച്ച് രാജ്യത്ത് വീണ്ടും മരണം. മുംബൈയിൽ ചികിത്സയിലിരുന്ന ഫിലിപ്പീൻ സ്വദേശിയായ 68കാരനാണ് മരിച്ചത്.

ഇയാൾക്ക് ആദ്യം കൊവിഡ് 19 സ്ഥിരീകരിച്ചിരുന്നു. പിന്നീടുള്ള പരിശോധനയിൽ നെഗറ്റീവാണെന്ന് കണ്ടതിനെ തുടർന്ന് കസ്തൂർബ മെഡിക്കൽ കോളജിൽ നിന്നും സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. ഇവിടെ വെച്ചാണ് മരണം സംഭവിച്ചത്.

ഇതോടെ രാജ്യത്ത് കൊവിഡ് 19 ബാധിച്ച് മരിച്ചവരുടെ എണ്ണം എട്ടായി. രോഗബാധിതരുടെ എണ്ണം 400 കടന്നു. ഇന്നലെ മാത്രം 68 പേർക്ക് രോഗം സ്ഥിരീകരിച്ചു. മഹാരാഷ്ട്രയിലാണ് കൂടുതൽ രോഗികളുള്ളത്. ഇവിടെ 89 പേരിൽ കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു

കേരളത്തിൽ 67 പേർക്കും ഡൽഹിയിൽ 26 പേർക്കും ഉത്തർ പ്രദേശിൽ 29 പേർക്കും കൊവിഡ് 19 സ്ഥിരീകരിച്ചിട്ടുണ്ട്‌

Share this story