ബീഹാറിൽ ലോക്ക് ഡൗൺ ലംഘിച്ച് പുറത്തിറങ്ങിയവരെ ലാത്തി കൊണ്ട് തല്ലിച്ചതച്ച് പോലീസ്, വീഡിയോ

ബീഹാറിൽ ലോക്ക് ഡൗൺ ലംഘിച്ച് പുറത്തിറങ്ങിയവരെ ലാത്തി കൊണ്ട് തല്ലിച്ചതച്ച് പോലീസ്, വീഡിയോ

ബിഹാറിൽ ലോക്ക് ഡൗൺ ലംഘിച്ച് പുറത്തിറങ്ങിയവരെ തല്ലിച്ചതച്ച് പോലീസ്. പട്‌ന ഉൾപ്പെടെയുള്ള നഗരങ്ങളിൽ ഇരു ചക്രവാഹനങ്ങളിലും കാൽനടയായും പുറത്തിറങ്ങിയവരെയാണ് പോലീസ് ലാത്തി കൊണ്ട് മർദിച്ച് ഓടിക്കുന്നത്.

വാഹനങ്ങളും ലാത്തി കൊണ്ട് പോലീസ് തകർക്കുന്നുണ്ട്. പുറത്തിറങ്ങിയവരെ നടുറോഡിൽ കുത്തിയിരുത്തി ഏത്തമീടിപ്പിക്കുന്ന വീഡിയോ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. സംസ്ഥാനത്ത് രണ്ട് ദിവസം മുമ്പ് തന്നെ സമ്പൂർണ ലോക്ക് ഡൗൺ സർക്കാർ പ്രഖ്യാപിച്ചിരുന്നു. ഇത് ലംഘിച്ചവരെയാണ് പോലീസ് തെരുവിൽ നേരിടുന്നത്.

ഇന്നലെ 250ലേറെ വാഹനങ്ങളും പോലീസ് പിടിച്ചെടുത്തിരുന്നു. ലോക്ക് ഡൗൺ ലംഘനം നടത്തി റോഡിലേക്കിറങ്ങിയവരുടെ വാഹനങ്ങളാണ് പോലീസ് പിടികൂടിയത്.

Share this story