രാജ്യത്ത് കൊവിഡ് 19 ബാധിതരുടെ എണ്ണം 511 ആയി; മണിപ്പൂരിലും കൊവിഡ് ബാധ

രാജ്യത്ത് കൊവിഡ് 19 ബാധിതരുടെ എണ്ണം 511 ആയി; മണിപ്പൂരിലും കൊവിഡ് ബാധ

രാജ്യത്ത് കൊറോണ വൈറസ് ബാധിതരുടെ എണ്ണം 511 ആയി. ചൊവ്വാഴ്ച രാജ്യത്ത് 10 പുതിയ കേസുകളാണ് ഇതുവരെ റിപ്പോർട്ട് ചെയ്തത്. മഹാരാഷ്ട്ര, കർണാടക, ഗുജറാത്ത്, മണിപ്പൂർ എന്നിവിടങ്ങളിലും കൊറോണ വൈറസ് പുതുതായി സ്ഥിരീകരിച്ചു

കൊവിഡ് ബാധിതരായ 511 പേരിൽ 36 പേർ രോഗവിമുക്തി നേടിയിട്ടുണ്ട്. അതേസമയം തിങ്കളാഴ്ച മാത്രം രാജ്യത്ത് 99 പുതിയ കേസുകൾ റിപ്പോർട്ട് ചെയ്തത് ആശങ്കക്ക് വഴിവെച്ചിട്ടുണ്ട്. ഇതിൽ 28 എണ്ണം കേരളത്തിൽ നിന്നാണ്

മണിപ്പൂരിൽ കൊറോണ വൈറസ് സ്ഥിരീകരിച്ചത് വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലും ആശങ്ക പടർത്തിയിട്ടുണ്ട്. യുകെയിൽ പോയി വന്ന 23കാരനാണ് രോഗം പിടിപെട്ടത്.

മഹാരാഷ്ട്രയിൽ 97 കൊറോണ കേസുകളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. കേരളത്തിൽ 95 കേസുകളും കർണാടകയിൽ 37 കേസുകളും റിപ്പോർട്ട് ചെയ്തു. തെലങ്കാനയിൽ 33 പേർക്കും ഉത്തർപ്രദേശിൽ 33 പേർക്കും കൊറോണ സ്ഥിരീകരിച്ചു.

Share this story