ഇന്ത്യയിൽ ആദ്യ സാമൂഹ്യ വ്യാപന കൊവിഡ് 19 സ്ഥിരീകരിച്ചു; യാത്രകളൊന്നും നടത്താത്ത 33കാരന് രോഗബാധ

ഇന്ത്യയിൽ ആദ്യ സാമൂഹ്യ വ്യാപന കൊവിഡ് 19 സ്ഥിരീകരിച്ചു; യാത്രകളൊന്നും നടത്താത്ത 33കാരന് രോഗബാധ

ഇന്ത്യയിൽ ആദ്യത്തെ കൊവിഡ് 19 സാമൂഹവ്യാപന കേസ് സ്ഥിരീകരിച്ചു. ഉത്തർപ്രദേശിലെ പിലിഭിത്തിയിൽ യാത്രകളൊന്നും നടത്താത്ത 33കാരനാണ് കൊറോണ വൈറസ് സ്ഥിരീകരിച്ചത്.

ഇയാൾ യാത്രകളൊന്നും നടത്തിയിട്ടില്ല. സാമൂഹ്യ വ്യാപനത്തിന്റെ സ്ഥിരീകരിച്ച കേസാണിതെന്ന് ലക്‌നൗ മെഡിക്കൽ സർവകലാശാല ഡോക്ടർ സുധീർ സിംഗ് വ്യക്തമാക്കി.

പിലിഭിത്തിയിൽ മെക്കയിൽ നിന്ന് മടങ്ങിയെത്തിയ 45കാരിക്ക് രോഗം സ്ഥിരീകരിച്ചിരുന്നു. യുപിയിൽ ഇതുവരെ 34 പേർക്കാണ് രോഗം കണ്ടെത്തിയിരിക്കുന്നത്.

Share this story