തെറ്റായ വാദം ഉന്നയിച്ച് ലോക്ക് ഡൗൺ ലംഘിച്ചാൽ കാത്തിരിക്കുന്നത് രണ്ട് വർഷം തടവ്

തെറ്റായ വാദം ഉന്നയിച്ച് ലോക്ക് ഡൗൺ ലംഘിച്ചാൽ കാത്തിരിക്കുന്നത് രണ്ട് വർഷം തടവ്

കൊറോണ വൈറസ് വ്യാപനം തടയുന്നതിന്റെ ഭാഗമായി പ്രധാനമന്ത്രി പ്രഖ്യാപിച്ച സമ്പൂർണ ലോക്ക് ഡൗൺ ലംഘിച്ചാൽ കാത്തിരിക്കുന്നത് കനത്ത ശിക്ഷ. ഇതാദ്യമായാണ് ഒരു രാജ്യം തന്നെ സമ്പൂർണ അടച്ചിടൽ പ്രഖ്യാപിക്കുന്നത്. ജനങ്ങൾ വീടിനുള്ളിൽ തന്നെ കഴിയണമെന്നാണ് നരേന്ദ്രമോദി ഇന്നലെ ജനങ്ങളെ അഭിസംബോധന ചെയ്തുകൊണ്ട് ആവശ്യപ്പെട്ടത്.

സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളും ജില്ലകളും ഗ്രാമങ്ങളും തുടങ്ങി എല്ലാ അതിർത്തികളും അടച്ചിടും. തെറ്റായ വാദം ഉന്നയിച്ച് നടപടി ലംഘിക്കാൻ നോക്കിയാൽ രണ്ട് വർഷം വരെ തടവ് ലഭിക്കാവുന്ന കുറ്റം ചുമത്തുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി

ആശുപത്രി, നഴ്‌സിംഗ് ഹോം, പോലീസ് സ്‌റ്റേഷൻ, ഫയർ ഫോഴ്‌സ്, എടിഎം എന്നിവ പ്രവർത്തിക്കും. പച്ചക്കറി, പാൽ, പഴം, പലവ്യഞ്ജനങ്ങൾ, ഭക്ഷണം, മീൻ, മാംസം, കാലിത്തീറ്റ, റേഷൻ എന്നീ കടകൾ തുറക്കാൻ അനുമതിയുണ്ട്.

Share this story