രാജ്യത്തെ 80 കോടി ജനങ്ങൾക്ക് സബ്‌സിഡി നിരക്കിൽ റേഷൻ; 3 രൂപക്ക് അരി, 2 രൂപക്ക് ഗോതമ്പ്

രാജ്യത്തെ 80 കോടി ജനങ്ങൾക്ക് സബ്‌സിഡി നിരക്കിൽ റേഷൻ; 3 രൂപക്ക് അരി, 2 രൂപക്ക് ഗോതമ്പ്

രാജ്യത്ത് ലോക്ക് ഡൗൺ പ്രഖ്യാപിച്ച സാഹചര്യത്തിൽ ജനങ്ങൾ ആശങ്കപ്പെടേണ്ടതില്ലെന്നും അവശ്യ വസ്തുക്കളുടെ വിതരണം തടസ്സപ്പെടില്ലെന്നും കേന്ദ്രമന്ത്രി പ്രകാശ് ജാവേദ്കർ. കേന്ദ്രമന്ത്രിസഭാ യോഗത്തിന് ശേഷം മാധ്യമങ്ങളെ കാണുകയായിരുന്നു മന്ത്രി

രാജ്യത്തെ 80 കോടി ജനങ്ങൾക്ക് സബ്‌സിഡി നിരക്കിൽ റേഷൻ നൽകും. മൂന്ന് രൂപക്ക് അരി ലഭ്യമാക്കും. രണ്ട് രൂപക്ക് ഗോതമ്പ് ലഭ്യമാക്കും. ഏഴ് കിലോ ഭക്ഷ്യധാനം നൽകും. സാമ്പത്തിക പാക്കേജ് സംബന്ധിച്ച തീരുമാനം ഉടനുണ്ടാകും. അവശ്യവസ്തുക്കളുടെ ലഭ്യത ഉറപ്പാക്കിയിട്ടുണ്ട്. താത്കാലിക തൊഴിലാളികൾക്ക് വേതനവും ഭക്ഷണവും ഉറപ്പാക്കുമെന്നും മന്ത്രി പറഞ്ഞു

എപിഎൽ, ബിപിഎൽ വ്യത്യാസമില്ലാതെ ഭക്ഷ്യധാന്യം വിതരണം ചെയ്യും. സംസ്ഥാനങ്ങളുമായി സഹകരിച്ചാകും പദ്ധതി നടപ്പാക്കുകയെന്നും മന്ത്രി അറിയിച്ചു.

Share this story