കോച്ചുകൾ ഐസോലേഷൻ വാർഡുകളാക്കും; കൊറോണയെ നേരിടാൻ ഇന്ത്യൻ റെയിൽവേയും

കോച്ചുകൾ ഐസോലേഷൻ വാർഡുകളാക്കും; കൊറോണയെ നേരിടാൻ ഇന്ത്യൻ റെയിൽവേയും

കൊറോണ വൈറസ് ബാധിതർക്കുള്ള ചികിത്സാ സംവിധാനങ്ങളുടെ അപര്യാപ്ത പരിഹരിക്കാൻ ഒരുങ്ങി ഇന്ത്യൻ റെയിൽവേ. ട്രെയിനുകളുടെ കോച്ചുകൾ ഐസോലേഷൻ വാർഡുകളാക്കി മാറ്റാനുള്ള നടപടികളാണ് റെയിൽവേ ചെയ്യുന്നത്.

റെയിൽവേയുടെ കീഴിലുള്ള ഫാക്ടറികളിൽ രോഗം ഗുരുതരമായവരെ ചികിത്സിക്കാനുള്ള വെന്റിലേറ്റർ നിർമിക്കാനും റെയിൽവേ തീരുമാനിച്ചു. കപൂർത്തല കോച്ച് ഫാക്ടറിയിൽ കോച്ചുകൾ ഐസോലേഷൻ വാർഡുകൾ ആക്കി മാറ്റാനുള്ള പ്രവർത്തനങ്ങളാകുക ഇനി നടക്കുക. വെന്റിലേറ്റർ നിർമിക്കുന്നത് ചെന്നൈ ഇന്റഗ്രൽ കോച്ച് ഫാക്ടറിയിലാണ്

ഇതുസംബന്ധിച്ച നിർദേശം റെയിൽവേ മന്ത്രി പീയുഷ് ഗോയൽ റെയിൽവേ ബോർഡ് ചെയർമാൻ വി കെ യാദവിന് നൽകി. രാജ്യത്ത് സ്ഥിതിഗതികൾ കൂടുതൽ സങ്കീർണാവസ്ഥയിലേക്ക് പോകുന്നത് മുന്നിൽക്കണ്ടാണ് റെയിൽവേയുടെ നടപടി.

Share this story