ബംഗാളിൽ ലോക്ക് ഡൗണിൽ പുറത്തിറങ്ങിയ ആൾ പോലീസിന്റെ മർദനമേറ്റ് മരിച്ചതായി റിപ്പോർട്ട്

ബംഗാളിൽ ലോക്ക് ഡൗണിൽ പുറത്തിറങ്ങിയ ആൾ പോലീസിന്റെ മർദനമേറ്റ് മരിച്ചതായി റിപ്പോർട്ട്

പശ്ചിമ ബംഗാളിൽ ലോക്ക് ഡൗണിനിടെ വീടിന് പുറത്തിറങ്ങിയ യുവാവ് പോലീസിന്റെ മർദനമേറ്റ് മരിച്ചതായി റിപ്പോർട്ട്. ഹൗറ നിവാസിയായ 32കാരൻ ലാൽ സ്വാമിയാണ് മരിച്ചത്. പോലീസ് ഇയാളെ ക്രൂരമായി തല്ലിച്ചതക്കുകയായിരുന്നുവെന്നും ഇതുവഴിയുള്ള പരുക്കിനെ തുടർന്നാണ് മരണം സംഭവിച്ചതെന്നും കുടുംബം ആരോപിച്ചു

റോഡിൽ കൂടി നിന്നവരെ പിരിച്ചുവിടുന്നതിനായി പോലീസ് നടത്തിയ ലാത്തിച്ചാർജിനിടെയാണ് ലാൽ സ്വാമിക്കും അടിയേറ്റത്. പാൽ വാങ്ങാനായാണ് ലാൽ സ്വാമി പുറത്തിറങ്ങിയത്. മർദനമേറ്റ ഉടനെ ലാല് സ്വാമിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു

ലാൽ സ്വാമിയുടേത് ഹൃദയാഘാതമാണെന്നാണ് പോലീസ് പറയുന്നത്. പശ്ചിമ ബംഗാളിൽ 10 പേർക്കാണ് ഇതുവരെ കൊവിഡ് 19 സ്ഥിരീകരിച്ചത്. ഒരാൾ വൈറസ് ബാധയെ തുടർന്ന് മരിക്കുകയും ചെയ്തിരുന്നു.

Share this story