വിദേശത്ത് നിന്നെത്തിയ മുഴുവൻ യാത്രക്കാരെയും കണ്ടെത്താൻ സംസ്ഥാനങ്ങൾക്ക് കേന്ദ്ര നിർദേശം

വിദേശത്ത് നിന്നെത്തിയ മുഴുവൻ യാത്രക്കാരെയും കണ്ടെത്താൻ സംസ്ഥാനങ്ങൾക്ക് കേന്ദ്ര നിർദേശം

കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ വിദേശ രാജ്യങ്ങളിൽ നിന്ന് ഇന്ത്യയിലെത്തിയ യാത്രക്കാരെ കണ്ടെത്താൻ സംസ്ഥാനങ്ങൾക്ക് കേന്ദ്രം നിർദേശം നൽകി. എത്തിയ യാത്രക്കാരുടെ എണ്ണവും ക്വാറന്റൈനിൽ കഴിയുന്ന യാത്രക്കാരുടെ എണ്ണവും തമ്മിൽ പൊരുത്തക്കേട് കണ്ടെത്തിയതോടെയാണ് നടപടി

കേന്ദ്ര കാബിനറ്റ് സെക്രട്ടറി രാജീവ് ഗൗബ അതുസംബന്ധിച്ച നിർദേശം സംസ്ഥാനങ്ങളിലെ ചീഫ് സെക്രട്ടറിമാർക്ക് അയച്ചു. യാത്രക്കാരെ കണ്ടെത്താനും നിരീക്ഷണം ശക്തമാക്കാനും കാബിനറ്റ് സെക്രട്ടറി നിർദേശം നൽകി. നിലവിൽ രാജ്യത്ത് കൊറോണ വൈറസ് സ്ഥിരീകരിച്ചവരിൽ ഭൂരിഭാഗം പേരും വിദേശത്ത് നിന്ന് മടങ്ങിയെത്തിയവരാണെന്ന് കത്തിൽ ഗൗബ സൂചിപ്പിച്ചു

15 ലക്ഷത്തിലേറെപ്പേരാണ് അന്താരാഷ്ട്ര വിമാന സർവീസുകൾ റദ്ദാക്കുന്നതിന് മുമ്പ് നാട്ടിലെത്തിയത്. ഈ യാത്രക്കാരുടെ വിവരങ്ങൾ സംസ്ഥാനങ്ങൾക്ക് കേന്ദ്ര ആഭ്യന്തര മന്ത്രാലയം കൈമാറിയിട്ടുണ്ട്.

Share this story