കാബൂളിൽ ഗുരുദ്വാര ഭീകരാക്രമണത്തിൽ ചാവേറായത് മലയാളി ഐ എസ് തീവ്രവാദി

കാബൂളിൽ ഗുരുദ്വാര ഭീകരാക്രമണത്തിൽ ചാവേറായത് മലയാളി ഐ എസ് തീവ്രവാദി

അഫ്ഗാനിസ്ഥാൻ തലസ്ഥാനമായ കാബൂളിലെ ഗുരുദ്വാരയിൽ നടന്ന ഭീകരാക്രമണത്തിൽ ചാവേറായത് കേരളത്തിൽ നിന്നുള്ള തീവ്രവാദി. 25 പേർ കൊല്ലപ്പെട്ട ഭീകരാക്രമണം നടത്തിയ മൂന്ന് ചാവേറുകളിൽ ഒരാൾ മലയാളിയായ അബു ഖാലിദ് അൽ ഹിന്ദി എന്ന് നിലവിൽ അറിയപ്പെടുന്ന ആളാണെന്ന് ഇന്ത്യാ ടുഡേ റിപ്പോർട്ട് ചെയ്യുന്നു

കാസർകോട് തൃക്കരിപ്പൂർ സ്വദേശിയായ മുഹ്‌സിനാണ് ഇയാൾ. ഐ എസ് പ്രചാരണ മാസികയായ അൽ നബ മാർച്ച് 26ന് ഇയാൾ തോക്കുമായി ഇരിക്കുന്ന ചിത്രം പുറത്തിറക്കിയിരുന്നു. ഫോട്ടോയിൽ കാണുന്ന മുഹമ്മദ് മുഹ്‌സിൻ കഴിഞ്ഞ വർഷം അഫ്ഗാനിൽ നടന്ന ഡ്രോൺ ആക്രമണത്തിൽ കൊല്ലപ്പെട്ടുവെന്നായിരുന്നു ഇന്റലിജൻസ് ഇതുവരെ അവകാശപ്പെട്ടിരുന്നത്.

തൃക്കരിപ്പൂരിൽ എൻജീനീയറിംഗ് വിദ്യാർഥിയായിരുന്നു മുഹമ്മദ് മുഹ്‌സിൻ, കഴിഞ്ഞ ജൂൺ 18ന് ഇയാൾ കൊല്ലപ്പെട്ടതായി വാർത്ത വന്നിരുന്നു. ഇപ്പോൾ വരുന്ന വാർത്ത സത്യമാണെങ്കിൽ ഐ എസിലെ രണ്ടാമത്തെ ഇന്ത്യൻ ചാവേറാകും ഇയാൾ.

Share this story