ലോക്ക് ഡൗണിൽ പെട്ട 16കാരിയെ സഹായിക്കാനെന്ന വ്യാജ്യേന ഒപ്പം കൂടി; സുഹൃത്തുക്കൾ ചേർന്ന് കൂട്ടബലാത്സംഗം ചെയ്തു

ലോക്ക് ഡൗണിൽ പെട്ട 16കാരിയെ സഹായിക്കാനെന്ന വ്യാജ്യേന ഒപ്പം കൂടി; സുഹൃത്തുക്കൾ ചേർന്ന് കൂട്ടബലാത്സംഗം ചെയ്തു

ജാർഖണ്ഡിൽ ലോക്ക് ഡൗണിൽ കുടുങ്ങിയ പതിനാറുകാരിയെ കൂട്ടബലാത്സംഗം ചെയ്തു. പെൺകുട്ടിയുടെ സുഹൃത്ത് അടക്കം ഒമ്പത് പേർ ചേർന്നാണ് ലൈംഗികമായി ആക്രമിച്ചത്.

ഹോസ്റ്റൽ പൂട്ടിയതിനെ തുടർന്ന് സുഹൃത്തിനൊപ്പം വീട്ടിലേക്ക് പോയ പെൺകുട്ടിയാണ് ആക്രമിക്കപ്പെട്ടത്. വഴിയിൽ വെച്ച് സുഹൃത്ത് മറ്റുള്ളവരെ വിളിച്ചു വരുത്തുകയും ഇവർ കൂട്ടബലാത്സംഗത്തിന് ഇരയാക്കുകയുമായിരുന്നു

ഈ മാസം 24നാണ് സംഭവം. പെൺകുട്ടിയുടെ പരാതിയിൽ പോലീസ് അന്വേഷണം ആരംഭിച്ചു. വീട്ടിലേക്ക് പോകാൻ പിതാവിനെ വിളിച്ചിരുന്നുവെങ്കിലും എത്താൻ വൈകിയതിനെ തുടർന്നാണ് സുഹൃത്തിന്റെ സഹായം തേടിയത്.

ദേശീയ പാതയിലൂടെ പോയാൽ പോലീസ് പിടിക്കുമെന്ന് പറഞ്ഞ് ആൾ സഞ്ചാരമില്ലാത്ത വഴിയിലൂടെയാണ് സുഹൃത്ത് വാഹനം കൊണ്ടുപോയത്. വിജനമായ സ്ഥലത്ത് നിർത്തിയ ശേഷം ബലാത്സംഗം ചെയ്യുകയും ഇയാളുടെ സുഹൃത്തുക്കളെ വിളിച്ചു വരുത്തുകയുമായിരുന്നു. തുടർന്ന് കുട്ടിയെ കാട്ടിൽ ഉപേക്ഷിക്കുകയും ചെയ്തു.

Share this story