ഇന്ത്യയിൽ കൊവിഡ് ബാധിതരുടെ എണ്ണം 854 ആയി; 24 മണിക്കൂറിൽ റിപ്പോർട്ട് ചെയ്തത് 100 കേസുകൾ

ഇന്ത്യയിൽ കൊവിഡ് ബാധിതരുടെ എണ്ണം 854 ആയി; 24 മണിക്കൂറിൽ റിപ്പോർട്ട് ചെയ്തത് 100 കേസുകൾ

ഇന്ത്യയിൽ കൊറോണ വൈറസ് ബാധിതരുടെ എണ്ണം 854 ആയി. വെള്ളിയാഴ്ച മാത്രം ഇന്ത്യയിൽ 100 കേസുകളാണ് റിപ്പോർട്ട് ചെയ്തത്. ഇതിൽ 39 എണ്ണം കേരളത്തിലാണ്. ഇതാദ്യമായാണ് ഇന്ത്യയിൽ ഇത്രയധികം കേസുകൾ ഒരൊറ്റ ദിവസം തന്നെ റിപ്പോർട്ട് ചെയ്യുന്നത്.

കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ കണക്കുകൾ പ്രകാരം 19 പേരാണ് രാജ്യത്ത് കൊവിഡ് ബാധിച്ച് മരിച്ചത്. മഹാരാഷ്ട്രയിൽ നാല് പേരും ഗുജറാത്തിൽ മൂന്ന് പേരും കർണാടകയിൽ രണ്ട് പേരും മധ്യപ്രദേശ്, ബിഹാർ, പഞ്ചാബ്, ഡൽഹി, പശ്ചിമ ബംഗാൾ, ജമ്മു കാശ്മീർ, ഹിമാചൽ പ്രദേശ് എന്നിവിടങ്ങളിൽ നിന്നായി ഓരോ ആളുകളും മരിച്ചു

കേരളത്തിൽ കൊറോണ വൈറസ് ബാധിതരുടെ എണ്ണം 164 ആയി. രാജ്യത്ത് ഏറ്റവുമധികം വൈറസ് ബാധിതരുള്ളതും കേരളത്തിലാണ്. സംസ്ഥാനത്ത് 1,10,299 പേർ നിരീക്ഷണത്തിലാണ്.

Share this story