കൊറോണ വൈറസിനെ പ്രതിരോധിക്കാൻ 500 കോടി രൂപയുടെ ധനസഹായം പ്രഖ്യാപിച്ച് ടാറ്റ

കൊറോണ വൈറസിനെ പ്രതിരോധിക്കാൻ 500 കോടി രൂപയുടെ ധനസഹായം പ്രഖ്യാപിച്ച് ടാറ്റ

കൊറോണ വൈറസിനെ പ്രതിരോധിക്കാനായി ടാറ്റാ ട്രസ്റ്റ് 500 കോടി രൂപയുടെ ധനസഹായം പ്രഖ്യാപിച്ചു. ഇന്ത്യയിലെയും ലോകത്തെയും ഗുരുതര സാഹചര്യം കണക്കിലെടുത്താണ് തീരുമാനമെന്ന് ട്രെസ്റ്റ് ചെയർമാൻ രത്തൻ ടാറ്റ വ്യക്തമാക്കി. ആരോഗ്യമേഖലക്കാണ് പണം നീക്കിവെക്കുന്നത്

ആരോഗ്യമേഖലയിൽ പ്രവർത്തിക്കുന്നവർക്ക് സുരക്ഷാ സന്നാഹങ്ങൾ ഒരുക്കുന്നതിനും ശ്വസനോപകരണങ്ങൾ വാങ്ങുന്നതിനും പരിശോധനാ കിറ്റുകൾ കൂടുതലായി ലഭ്യമാക്കുന്നതിനുമായാണ് പണം വിനിയോഗിക്കുക.

ആരോഗ്യ പ്രവർത്തകരെയും പൊതുജനങ്ങളെയും ബോധവത്കരിക്കുന്നതിനും പരിശീലനം നൽകുന്നതിനും തുക ചെലവഴിക്കും. രാജ്യം നിർണായക ഘട്ടത്തിലൂടെയാണ് കടന്നുപോകുന്നതെന്ന് രത്തൻ ടാറ്റ പറഞ്ഞു.

Share this story