രാജ്യത്ത് സമൂഹവ്യാപനമില്ല, 24 മണിക്കൂറിനിടെ 92 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു; മരണസംഖ്യ 29 ആയി

രാജ്യത്ത് സമൂഹവ്യാപനമില്ല, 24 മണിക്കൂറിനിടെ 92 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു; മരണസംഖ്യ 29 ആയി

രാജ്യത്ത് കൊവിഡ് 19 സമൂഹവ്യാപനമില്ലെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം. കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 92 പേർക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു. നാല് പേർ രോഗബാധിതരായി മരിച്ചു. രോഗബാധിതരുടെ എണ്ണം 1071 ആയി. മരിച്ചവരുടെ എണ്ണം 29 ആയെന്നും കേന്ദ്ര ആരോഗ്യവകുപ്പ് സെക്രട്ടറി ലവ് അഗർവാൾ അറിയിച്ചു

സമൂഹവ്യാപനത്തിന്റെ ഒരു സംഭവം പോലും ഇതുവരെ തിരിച്ചറിയാനായിട്ടില്ല. സർക്കാർ നിർദേശങ്ങൾ എല്ലാവരും പാലിക്കണം. അതിൽ വീഴ്ച സംഭവിച്ചാൽ കരുതൽ നടപടികളെല്ലാം പാഴാകുമെന്നും അദ്ദേഹം വ്യക്തമാക്കി.

അതിഥി തൊഴിലാളികൾക്ക് ഭക്ഷണവും താമസസൗകര്യവും ഒരുക്കാനും മുഴുവൻ ശമ്പളവും ഉറപ്പുവരുത്താനും സംസ്ഥാനങ്ങൾ നിർദേശം നൽകിയിട്ടുണ്ട്. അവരോട് വീട്ടുവാടക ആവശ്യപ്പെടരുതെന്ന് വീട്ടുടമകൾക്ക് നിർദേശം നൽകാനും ആഭ്യന്തര സെക്രട്ടറി ഉത്തരവിട്ടിട്ടുണ്ട്

യുപിയിൽ തിരിച്ചെത്തിയ തൊഴിലാളികൾക്ക് മേൽ അണുനാശിനി തളിച്ച സംഭവത്തിൽ കുറ്റക്കാരായ ജീവനക്കാർക്കെതിരെ നടപടിയെടുക്കും. ജില്ലാ മജിസ്‌ട്രേറ്റിന് ഇതുസംബന്ധിച്ച നിർദേശം നൽകിയതായും ലവ് അഗർവാൾ അറിയിച്ചു.

Share this story