നടൻ വിജയിയുടെ വീട്ടിൽ ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരുടെ മിന്നൽ പരിശോധന

നടൻ വിജയിയുടെ വീട്ടിൽ ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരുടെ മിന്നൽ പരിശോധന

നടൻ വിജയിയുടെ ചെന്നൈയിലെ വീട്ടിൽ ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർ പരിശോധന നടത്തി. അടുത്തിടെ വിദേശ രാജ്യങ്ങൾ സന്ദർശിച്ച് തിരിച്ചെത്തിയവരുടെ വീടുകളിൽ സന്ദർശിക്കുന്നതിന്റെ ഭാഗമായാണ് വിജയ് യുടെ വീട്ടിലും എത്തിയെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.

ചെന്നൈ നീലൻകരൈയിലുള്ള വിജയിയുടെ വീട്ടിലാണ് ഉദ്യോഗസ്ഥർ എത്തിയത്. വീട്ടിലുള്ളവർക്ക് ഏതെങ്കിലും രീതിയിലുള്ള രോഗലക്ഷണമുണ്ടോയെന്ന് ഇവർ പരിശോധിച്ചു. ആർക്കും രോഗലക്ഷണങ്ങളൊന്നും കണ്ടെത്താനായില്ല. തുടർന്ന് പരിസരം അണുവിമുക്തമാക്കിയ ശേഷം സംഘം മടങ്ങിപ്പോകുകയായിരുന്നു.

Share this story