മുംബൈയിൽ സ്വകാര്യ ആശുപത്രിയിൽ ജോലി ചെയ്യുന്ന മലയാളി നഴ്‌സിന് കൊവിഡ് സ്ഥിരീകരിച്ചു

മുംബൈയിൽ സ്വകാര്യ ആശുപത്രിയിൽ ജോലി ചെയ്യുന്ന മലയാളി നഴ്‌സിന് കൊവിഡ് സ്ഥിരീകരിച്ചു

മുംബൈയിൽ സ്വകാര്യ ആശുപത്രിയിൽ ജോലി ചെയ്യുന്ന മലയാളി നഴ്‌സിന് കൊറോണ വൈറസ് സ്ഥിരീകരിച്ചു. നൂറിലധികം മലയാളി നഴ്‌സുമാർ ജോലി ചെയ്യുന്ന ജസ്ലോക്ക് ആശുപത്രിയിലാണ് രോഗം സ്ഥിരീകരിച്ചത്.

നഴ്‌സിന് കൊവിഡ് പിടിപ്പെട്ടത് ആശുപത്രി അധികൃതർ മറ്റ് നഴ്‌സുമാരെ അറിയിച്ചില്ലെന്ന പരാതിയും ഉയർന്നിട്ടുണ്ട്. രോഗവിവരം പുറത്തായതോടെ കടുത്ത ആശങ്കയിലാണ് ഇവിടെ ജോലി ചെയ്യുന്ന മറ്റ് മലയാളികൾ

ഡൽഹിയിൽ കൊവിഡ് രോഗികളെ പരിചരിച്ച നഴ്‌സിന് പനിയുടെ ലക്ഷണങ്ങൾ കണ്ടതോടെ ഇവരെ ഐസോലേഷനിലാക്കി. ഇവരുമായി സമ്പർക്കത്തിലുണ്ടായിരുന്ന ഡോക്ടർമാരും നഴ്‌സുമാരും അടക്കം 14 പേരെയും നിരീക്ഷണത്തിലാക്കിയിട്ടുണ്ട്. ഡൽഹി ആർ എം എൽ ആശുപത്രി ജീവനക്കാരാണിവർ

Share this story