അസംസ്‌കൃത എണ്ണവില ബാരലിന് 140ൽ നിന്ന് 23 ഡോളറായി; എന്നിട്ടും ഇന്ത്യയിലെ ഇന്ധനവിലയിൽ മാറ്റമില്ല

അസംസ്‌കൃത എണ്ണവില ബാരലിന് 140ൽ നിന്ന് 23 ഡോളറായി; എന്നിട്ടും ഇന്ത്യയിലെ ഇന്ധനവിലയിൽ മാറ്റമില്ല

അന്താരാഷ്ട്ര വിപണിയിൽ എണ്ണവില കുത്തനെ ഇടിഞ്ഞിട്ടും ഇന്ത്യയിലെ ഇന്ധനവിലയിൽ യാതൊരു മാറ്റവുമില്ല. കഴിഞ്ഞ 17 വർഷത്തിനിടയിലെ ഏറ്റവും താഴ്ന്ന നിലവാരത്തിലാണ് അന്താരാഷ്ട്ര വിപണിയിൽ എണ്ണവില എത്തിനിൽക്കുന്നത്.

ക്രൂഡ് ഓയിൽ വില 4.9 ശതമാനം ഇടിഞ്ഞ് ബാരലിന് 23 ഡോളറിലേക്ക് എത്തി. എന്നാൽ കഴിഞ്ഞ രണ്ടാഴ്ചയായിട്ടും ഇന്ധനവിലയിൽ കുറവ് വരുത്താൻ എണ്ണ കമ്പനികൾ തയ്യാറായിട്ടില്ല. നരേന്ദ്രമോദി സർക്കാരാകട്ടെ ഇതിൽ യാതൊരു നടപടിയും സ്വീകരിച്ചിട്ടുമില്ല

ആഗോള വിപണിയിൽ ബാരലിന് 140 ഡോളറുണ്ടായിരുന്ന സമയത്തെ അതേ വില തന്നെയാണ് രാജ്യത്ത് ഇപ്പോഴും പെട്രോളിനും ഡീസലിനും ഈടാക്കുന്നത്. ചെറിയ വില ഉയരുമ്പോൾ തന്നെ സാധരണക്കാരുടെ വയറ്റത്തടിക്കുന്ന വിലക്കയറ്റം കൊണ്ടുവരികയും വില കുത്തനെ ഇടിഞ്ഞാൽ പോലും ഇന്ധനവില കുറയ്ക്കാതിരിക്കുകയും ചെയ്യുന്ന നിലപാടാണ് മോദി സർക്കാർ സ്വീകരിക്കുന്നത്.

Share this story