കൊറോണയെ ബീഹാർ പ്രതിരോധിക്കുന്ന വിധം; അതിഥി തൊഴിലാളികളെ പൂട്ടിയിട്ട വീഡിയോ പങ്കുവെച്ച് പ്രശാന്ത് കിഷോർ

കൊറോണയെ ബീഹാർ പ്രതിരോധിക്കുന്ന വിധം; അതിഥി തൊഴിലാളികളെ പൂട്ടിയിട്ട വീഡിയോ പങ്കുവെച്ച് പ്രശാന്ത് കിഷോർ

ബീഹാറിൽ അതിഥി തൊഴിലാളികളെ കൈകാര്യം ചെയ്യുന്ന രീതിയുടെ വീഡിയോ പുറത്തുവിട്ട് രാഷ്ട്രീയ തന്ത്രജ്ഞനും ജെഡിയു മുൻ നേതാവുമായ പ്രശാന്ത് കിഷോർ. സംസ്ഥാനം കൊറോണ പ്രതിസന്ധിയെ നേരിടുന്ന രീതിയുടെ ഭീതിപ്പെടുത്തുന്ന ചിത്രമെന്ന് പറഞ്ഞാണ് പ്രശാന്ത് കിഷോർ വീഡിയോ പങ്കുവെച്ചിരിക്കുന്നത്.

കൊവിഡ് ഭീതിയുടെ പശ്ചാത്തലത്തിൽ അതിഥി തൊഴിലാളികളെ പൂട്ടിയിട്ടിരിക്കുന്നതിന്റെ വീഡിയോയാണ് പ്രശാന്ത് കിഷോർ പങ്കുവെച്ചിരിക്കുന്നത്. നിരവധി കഷ്ടപ്പാടുകൾ സഹിച്ച് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുവന്ന ദരിദ്രരായ കുടിയേറ്റക്കാരെ സാമൂഹ്യ അകലം പാലിക്കുന്നതിനും ക്വാറന്റൈനിൽ നിർത്തുന്നതിനുമുള്ള നിതീഷ് കുമാറിന്റെ കൈവിട്ട കളിയെന്നും പ്രശാന്ത് കിഷോർ കൂട്ടിച്ചേർക്കുന്നു

യുപി അതിർത്തിയായ സിവാനിൽ നിന്നുള്ള വീഡിയോയാണ് പ്രശാന്ത് കിഷോർ പങ്കുവെച്ചിരിക്കുന്നത്. ഞങ്ങളെ വിട്ടയക്കുമെന്നും ബസ് വരുമെന്നും പറയുന്നുണ്ട്. ഞങ്ങളെ രക്ഷിക്കണം. ഇതുവരെ വണ്ടിയൊന്നും വന്നില്ല. ഞങ്ങളെ പോകാൻ അനുവദിച്ചാൽ മതിയെന്നാണ് തൊഴിലാളികൾ വീഡിയോയിൽ പറയുന്നത്.

Share this story