100ൽ നിന്ന് ആയിരം കൊവിഡ് രോഗികളിലേക്ക് രാജ്യമെത്തിയത് 15 ദിവസത്തിനുള്ളിൽ; സമൂഹവ്യാപന ഭീതി പടരുന്നു

100ൽ നിന്ന് ആയിരം കൊവിഡ് രോഗികളിലേക്ക് രാജ്യമെത്തിയത് 15 ദിവസത്തിനുള്ളിൽ; സമൂഹവ്യാപന ഭീതി പടരുന്നു

രാജ്യത്ത് മാർച്ച് 30ന് റിപ്പോർട്ട് ചെയ്തത് 227 കൊറോണ വൈറസ് കേസുകൾ. ഇതിന് പിന്നാലെ നിസാമുദ്ദീനും കാസർകോടും പത്തനംതിട്ടയും അടക്കം പത്ത് ഹോട്ട് സ്‌പോട്ടുകൾ കേന്ദ്രസർക്കാർ പ്രഖ്യാപിക്കുകയും ചെയ്തു. കേസുകളുടെ എണ്ണം എന്നും കുത്തനെ ഉയരുമെന്നാണ് ആരോഗ്യവിദഗ്ധർ നൽകുന്ന മുന്നറിയിപ്പ്

ഫെബ്രുവരിയിൽ കേരളത്തിലെ മൂന്ന് കേസുകൾ മാത്രമാണ് രാജ്യത്തുണ്ടായിരുന്നത്. എന്നാൽ മാർച്ച് മാസത്തിൽ മാത്രം ആയിരത്തിലധികം രോഗികൾ രാജ്യത്തുണ്ടായി. ആദ്യ കേസിൽ നിന്ന് നൂറിലേക്ക് എത്താൻ 44 ദിവസമെടുത്തുവെങ്കിൽ 100ൽ നിന്ന് 500ലേക്ക് എത്താൻ പത്ത് ദിവസവും അഞ്ഞൂറിൽ നിന്ന് ആയിരത്തിലേക്ക് എത്താൻ വെറും അഞ്ച് ദിവസവുമാണ് എടുത്തത്.

രാജ്യത്ത് ഇതുവരെ 113 സർക്കാർ ലാബുകളും 47 പ്രൈവറ്റ് ലാബുകളുമാണ് കൊവിഡ് ടെസ്റ്റിനായി പ്രവർത്തിക്കുന്നത്. പെട്ടെന്ന് ഫലം ലഭിക്കാനുള്ള റാപിഡ് ടെസ്റ്റിംഗ് സംവിധാനവും രാജ്യത്തേക്ക് എത്തിക്കാനുള്ള ശ്രമം ആരംഭിച്ചിട്ടുണ്ട്.

കേരളവും മഹാരാഷ്ട്രയുമാണ് ഏറ്റവും കൂടുതൽ ടെസ്റ്റുകൾ നടത്തിയിരിക്കുന്നത്. ജാർഖണ്ഡ് അടക്കമുള്ള ചില സംസ്ഥാനങ്ങൾ കഴിഞ്ഞ ദിവസം വരെ ടെസ്റ്റുകൾ നടത്തിയിട്ടില്ലെന്ന് തുറന്ന് സമ്മതിക്കുകയും ചെയ്തിട്ടുണ്ട്. സമൂഹവ്യാപനമുണ്ടോയെന്ന് മനസ്സിലാക്കാൻ പരമവാധി ടെസ്റ്റുകൾ ആവശ്യമാണ്.

Share this story