നിസാമുദ്ദീൻ തബ് ലീഗ് സമ്മേളനത്തിൽ പങ്കെടുത്ത 24 പേർക്ക് കൊറോണ സ്ഥിരീകരിച്ചു; അടിയന്തര യോഗം വിളിച്ച് കെജ്രിവാൾ

നിസാമുദ്ദീൻ തബ് ലീഗ് സമ്മേളനത്തിൽ പങ്കെടുത്ത 24 പേർക്ക് കൊറോണ സ്ഥിരീകരിച്ചു; അടിയന്തര യോഗം വിളിച്ച് കെജ്രിവാൾ

കൊറോണക്കാലത്തും ഡൽഹി നിസാമുദ്ദീനിൽ ആളുകളെ പങ്കെടുപ്പിച്ച് തബ് ലീഗുകാർ നടത്തിയ മതസമ്മേളനം രാജ്യത്തെ ആശങ്കയിലാക്കുന്നു. തബ് ലീഗ് ജമാഅത്ത് സമ്മേളനത്തിൽ പങ്കെടുത്ത 24 പേർക്ക് കൊറൊണ വൈറസ് സ്ഥിരീകരിച്ചതായി ഡൽഹി ആരോഗ്യമന്ത്രി സത്യേന്ദ്ര ജെയ്ൻ പറഞ്ഞു. സമ്മേളനത്തിൽ എത്ര പേർ പങ്കെടുത്തുവെന്ന് കൃത്യമായ വിവരങ്ങളില്ല. 1500ന് മുകളിൽ ആളുകൾ പങ്കെടുത്തുവെന്നാണ് കരുതുന്നതെന്നും അദ്ദേഹം അറിയിച്ചു

ഡൽഹി എൽ എൻ ജെ പി ആശുപത്രിയിൽ നിരീക്ഷണത്തിലുള്ളവരുടെ പരിശോധനാ ഫലമാണ് പുറത്തുവന്നത്. രണ്ട് ആശുപത്രികളിൽ നിരീക്ഷണത്തിലുള്ളവരുടെ കൂടി പരിശോധനാ ഫലങ്ങൾ പുറത്തുവരാനുണ്ട്. സ്ഥിതിഗതികൾ രൂക്ഷമായതോടെ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ അടിയന്തര യോഗം വിളിച്ചു ചേർത്തു.

തബ് ലീഗ് നടത്തിയ സമ്മേളനത്തിൽ പങ്കെടുത്ത ആറ് പേർ കൊറോണ ബാധിച്ച് തെലങ്കാനയിൽ മരിച്ചിരുന്നു. സമ്മേളനത്തിൽ പങ്കെടുത്തവർ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് സഞ്ചരിക്കുകയും ചെയ്തിട്ടുണ്ട്. ഇതോടെ നിസാമുദ്ദീൻ രാജ്യത്തെ കൊവിഡ് ഹോട്ട് സ്‌പോട്ട് ആയി മാറിയോ എന്ന ആശങ്കയും നിലനിൽക്കുകയാണ്.

Share this story