സിബിഎസ്ഇ പത്ത്, 12 പരീക്ഷകള്‍ വെട്ടിച്ചുരുക്കും: പ്രധാന വിഷയങ്ങളില്‍ മാത്രം പരീക്ഷ

സിബിഎസ്ഇ പത്ത്, 12 പരീക്ഷകള്‍ വെട്ടിച്ചുരുക്കും: പ്രധാന വിഷയങ്ങളില്‍ മാത്രം പരീക്ഷ

കൊവിഡ് 19 പശ്ചാത്തലത്തില്‍ മാറ്റിവച്ച സിബിഎസ്ഇ പത്ത്, 12 ക്ലാസുകളിലെ പരീക്ഷകള്‍ക്ക് പകരം തുടര്‍ അഡ്മിഷന് അനിവാര്യമായ വിഷയങ്ങളില്‍ മാത്രമാകും പരീക്ഷ നടത്തുക.

അടുത്ത അധ്യയന വര്‍ഷത്തിലേക്ക് കടക്കാന്‍ അനിവാര്യമായ വിഷയങ്ങളില്‍ മാത്രം പരീക്ഷ നടത്താനാണ് സിബിഎസ്ഇ തീരുമാനം. 29 പ്രധാന വിഷയങ്ങളില്‍ മാത്രമാകും പരീക്ഷ.

 

മാനവശേഷി മന്ത്രാലയത്തിന്റെ മാര്‍ഗനിര്‍ദേശപ്രകാരമാണ് തീരുമാനം. വിദേശ രാജ്യങ്ങളില്‍ ഇനിയുള്ള പരീക്ഷകള്‍ നടത്തില്ല. ഒന്നു മുതല്‍ എട്ടുവരെ ക്ലാസുകളിലെ എല്ലാ വിദ്യാര്‍ഥികളെയും വിജയിപ്പിക്കും. ഒന്‍പത്, 11 ക്ലാസുകളില്‍ ഇതുവരെയുള്ള പരീക്ഷകളും പ്രോജക്ടുകളും വിലയിരുത്തി അര്‍ഹരായവരെ വിജയിപ്പിക്കും. ശേഷിക്കുന്നവര്‍ക്ക് ഓണ്‍ലൈന്‍ രീതികളില്‍ പരീക്ഷ നടത്താം.

കൊവിഡ് പശ്ചാത്തലത്തില്‍ മാറ്റിവച്ച പരീക്ഷകള്‍ ഏപ്രില്‍ 22 മുതല്‍ സിബിഎസ്ഇ നടത്തുമെന്ന രീതിയില്‍ വ്യാജസര്‍ക്കുലര്‍ പ്രചരിച്ചിരുന്നു. എന്നാല്‍ പരീക്ഷകള്‍ നടത്തുന്നതുമായി ബന്ധപ്പെട്ട് ഔദ്യോഗിക അറിയിപ്പുകളൊന്നും പ്രസിദ്ധീകരിച്ചിട്ടില്ലെന്ന് സിബിഎസ്ഇ അറിയിച്ചു.

Share this story