രാജ്യം വൈറസ് വ്യാപനത്തിന്റെ മൂന്നാം ഘട്ടത്തിലെന്നും വരാനിരിക്കുന്ന ദിവസങ്ങൾ അതിനിർണായകമെന്നും ആരോ​ഗ്യ വിദ​ഗ്ധൻ

രാജ്യം വൈറസ് വ്യാപനത്തിന്റെ മൂന്നാം ഘട്ടത്തിലെന്നും വരാനിരിക്കുന്ന ദിവസങ്ങൾ അതിനിർണായകമെന്നും ആരോ​ഗ്യ വിദ​ഗ്ധൻ

രാജ്യം വൈറസ് വ്യാപനത്തിന്റെ മൂന്നാം ഘട്ടത്തിലെന്ന് കൊവിഡ്​ 19 ഹോസ്​പിറ്റൽസ്​ ടാസ്​ക്​ ഫോഴ്​സ്​ കൺവീനർ ഡോക്ടർ ​ഗിർധർ ​ഗ്യാനി. ഔദ്യോഗികമായി നമ്മൾ കൊവിഡ്​ വ്യാപനത്തി​​​​ന്റെ മൂന്നാം ഘട്ടത്തിലാണെന്ന് പറയുന്നില്ലെങ്കിലും അതാണ്​ വാസ്​തവം. ഇനി വരാനിരിക്കുന്ന അഞ്ച്​ മുതൽ പത്തു വരെയുള്ള ദിവസങ്ങൾ അതി നിർണായകമാണെന്നും അദ്ദേഹം പറഞ്ഞു. ദി ക്വിന്റിന് നൽകിയ അഭിമുഖത്തിലാണ് ​ഗിർധർ ​ഗ്യാനി ഇക്കാര്യം വെളിപ്പെടുത്തിയത്.

മൂന്നാം ഘട്ടം എന്നത്​ വൈറസ്​ വ്യാപനത്തി​​​​ന്റെ ഏറ്റവും അപകടകരമായ ഘട്ടമാണ്​. സമൂഹ വ്യാപനം ശക്​തമാകുന്ന ഭീതിപ്പെടുത്തുന്ന സാഹചര്യം. രോഗത്തി​​​​ന്റെ ഉറവിടമോ, ആർക്കൊക്കെ രോഗം പടർന്നെന്നോ കണ്ടെത്താനാവാതെ ആരോഗ്യ പ്രവർത്തകരും സർക്കാരും നിസഹായരാവുന്ന അവസ്ഥ.

രാജ്യത്ത്​ നിലവിൽ അത്തരമൊരു സാഹചര്യമാണെന്ന്​ എവിടെ നിന്നും സ്ഥിരീകരണമില്ലെങ്കിലും നാം അതിലേക്കാണ്​ നടന്നടുക്കുന്നതെന്ന്​ ഗിർധർ ഗ്യാനി മുന്നറിയിപ്പ്​ നൽകുന്നു. വരാനിരിക്കുന്ന 10​​ ദിവസങ്ങളാണ്​ സമൂഹ വ്യാപനം തടയാനുള്ള ഏറ്റവും സുപ്രധാന ദിനങ്ങൾ. ഇതുവരെ രോഗ ലക്ഷണങ്ങൾ കാണിക്കാത്തവർ അത്​ കാണിച്ചു തുടങ്ങുന്ന ദിവസങ്ങൾ. നാം അതീവ ജാഗ്രത പാലിക്കേണ്ട സാഹചര്യമാണിതെന്നും അദ്ദേഹം പറഞ്ഞു.

അസോസിയേഷൻ ഓഫ്​ ഹെൽത്ത്​ കെയേഴ്​സ്​ പ്രൊവൈഡേഴ്സി​​​​ന്റെ സ്ഥാപകൻ കൂടിയാണ് ഗിർധർ ഗ്യാനി. കഴിഞ്ഞ മാർച്ച്​ 24ന്​ പ്രധാനമന്ത്രിയുമായി ആരോഗ്യ വിദഗ്​ധർ നടത്തിയ വിഡിയോ കോൺഫറൻസിങ്ങിലും ഇദ്ദേഹം പങ്കെടുത്തിരുന്നു.

Share this story