ഡൽഹി തബ് ലീഗ് സമ്മേളനത്തിൽ പങ്കെടുത്ത 8000 പേരെ കണ്ടെത്താൻ ശ്രമം; 65 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു

ഡൽഹി തബ് ലീഗ് സമ്മേളനത്തിൽ പങ്കെടുത്ത 8000 പേരെ കണ്ടെത്താൻ ശ്രമം; 65 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു

ഡൽഹി നിസാമുദ്ദിനീൽ തബ് ലീഗ് സമ്മേളനത്തിൽ പങ്കെടുത്ത 8000 പേരെ കണ്ടെത്താൻ ശ്രമം ആരംഭിച്ചതായി കേന്ദ്രസർക്കാർ. മർകസ് കേന്ദ്രത്തിലുണ്ടായിരുന്നത് 4000 പേരാണ്. കേരളത്തിൽ നിന്നും 69 പേരും കൂട്ടത്തിലൂണ്ടായിരുന്നു. ചടങ്ങിൽ പങ്കെടുത്ത് തമിഴ്‌നാട്ടിലേക്കും തെലങ്കാനയിലേക്കും മടങ്ങിയ 65 പേർക്ക് കൂടി ഇന്നലെ കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു

മലേഷ്യയിൽ കൊറോണ പടരാൻ ഇടയാക്കിയ സമാന സമ്മേളനത്തിൽ പങ്കെടുത്തവർ നിസാമുദ്ദീനിലെ സമ്മേളനത്തിലും എത്തിയിരുന്നു. ലോക്ക് ഡൗൺ പ്രഖ്യാപിച്ച് കൊവിഡ് ബാധ തടഞ്ഞു നിർത്താനുള്ള രാജ്യത്തിന്റെ ശ്രമങ്ങൾക്കേറ്റ വലിയ തിരിച്ചടിയാണ് തബ് ലീഗുകാരുടെ സമ്മേളനത്തിൽ നിന്നുണ്ടായത്.

ചടങ്ങിൽ പങ്കെടുത്ത രണ്ടായിരത്തോളം പേർ വിവിധ സംസ്ഥാനങ്ങളിലേക്ക് മടങ്ങിയിരുന്നു. ബാക്കി വന്ന ആയിരത്തഞ്ഞൂറോളം പേർ ചെറിയ മുറികളിൽ തന്നെ കഴിയുകയായിരുന്നു. 2191 വിദേശികളാണ് സമ്മേളനത്തിലെത്തിയത്. 824 പേർ വിവിധ സംസ്ഥാനങ്ങളിലേക്ക് പോയി. തമിഴ്‌നാട്ടിലേക്ക് മാത്രം എത്തിയത് 125 വിദേശികളാണെന്നാണ് അറിവ്.

Share this story