തെലങ്കാനയിലെ 1200 പേർ നിസാമുദ്ദീൻ തബ് ലീഗ് സമ്മേളനത്തിൽ പങ്കെടുത്തു തമിഴ്‌നാട്ടിൽ 71 പേരെ തിരിച്ചറിഞ്ഞു

തെലങ്കാനയിലെ 1200 പേർ നിസാമുദ്ദീൻ തബ് ലീഗ് സമ്മേളനത്തിൽ പങ്കെടുത്തു തമിഴ്‌നാട്ടിൽ 71 പേരെ തിരിച്ചറിഞ്ഞു

രാജ്യത്തെ കൊവിഡ് ഹോട്ട് സ്‌പോട്ടായി മാറിയ നിസാമുദ്ദീൻ തബ് ലീഗ് സമ്മേളനത്തിൽ തെലങ്കാനയിൽ നിന്നുള്ള 1200 പേർ പങ്കെടുത്തിരുന്നതായി സ്ഥിരീകരണം. തെലങ്കാന ആരോഗ്യമന്ത്രി രാജേന്ദർ ആണ് ഇക്കാര്യം അറിയിച്ചത്. പങ്കെടുത്തവരിൽ പലർക്കും കൊവിഡ് 19 സ്ഥിരീകരിക്കുകയും ചെയ്തു. തെലങ്കാനയിൽ മാത്രം സമ്മേളനത്തിൽ പങ്കെടുത്ത ആറ് പേർ രോഗബാധിതരായി മരിക്കുകയും ചെയ്തു

കഴിഞ്ഞ മൂന്ന് ദിവസമായി നിസാമുദ്ദീൻ സമ്മേളനത്തിൽ പോയവർക്ക് മാത്രമാണ് സംസ്ഥാനത്ത് കൊറോണ ബാധ സ്ഥിരീകരിച്ചതെന്നും മന്ത്രി പറഞ്ഞു. തമിഴ്‌നാട്ടിൽ ഇന്ന് കൊറോണ സ്ഥിരീകരിച്ച 50 പേരിൽ 45 പേരും നിസാമുദ്ദീനിലെ തബ് ലീഗ് സമ്മേളനത്തിൽ പങ്കെടുത്തവരാണ്. ബാക്കിയുള്ള അഞ്ച് പേർ ഇവരുമായി സമ്പർക്കം പുലർത്തിയവരാണ്

കന്യാകുമാരി, ചെന്നൈ, തിരുനെൽവേലി ആശുപത്രികളിൽ ചികിത്സയിൽ കഴിയുകയാണ് ഇവർ. രോഗം സ്ഥിരീകരിച്ചവരിൽ കൂടുതൽ പേരും ഈറോഡ് സ്വദേശികളാണ്. സമ്മേളനത്തിൽ പങ്കെടുത്ത 71 പേരെ തമിഴ്‌നാട്ടിൽ തിരിച്ചറിഞ്ഞിട്ടുണ്ട്. 1500 പേർ സംസ്ഥാനത്ത് നിന്ന് സമ്മേളനത്തിൽ പങ്കെടുത്തതായാണ് ആരോഗ്യവകുപ്പ് പറയുന്നത്. തിരുനെൽവേലിയിൽ അതീവ ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്. മേലേപാളയം മേഖല സർക്കാർ സീൽ ചെയ്തു.

Share this story