മതം ഏതുമാകട്ടെ, മനുഷ്യനാണ് വലുത്; നിസാമുദ്ദീനിൽ നടന്നത് ഗുരുതര ലംഘനമെന്ന് കെജ്രിവാൾ

മതം ഏതുമാകട്ടെ, മനുഷ്യനാണ് വലുത്; നിസാമുദ്ദീനിൽ നടന്നത് ഗുരുതര ലംഘനമെന്ന് കെജ്രിവാൾ

ഡൽഹി നിസാമുദ്ദീനിൽ സംഭവിച്ചത് നിരുത്തരവാദപരമായ ഒന്നാണെന്ന് മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ. കൊറോണയെ തുടർന്ന് ആളുകൾ മരിച്ചുവീഴുകയും മതസ്ഥലങ്ങളെല്ലാം വിജനമാകുകയും ചെയ്ത സമയത്താണ് ആയിരങ്ങളെ പങ്കെടുപ്പിച്ച് തബ് ലീഗ് സമ്മേളനം നടത്തിയത്. ഇത് ഗുരുതരമായ ലംഘനമാണെന്നും കെജ്രിവാൾ പറഞ്ഞു

ലോകത്ത് ഇത്രയും ഗുരുതരമായ സ്ഥിതിയുള്ളപ്പോഴാണ് ഇവർ ഈ ലംഘനം നടത്തിയത്. നിരവധി പോസിറ്റീവ് കേസുകൾ ഇനിയും റിപ്പോർട്ട് ചെയ്യാൻ സാധ്യതയുണ്ട്. മതനേതാക്കളോട് അപേക്ഷിക്കുകയാണ്. ഒരാളുടെ മതം അതേതുമാകട്ടെ, പക്ഷേ അതിനേക്കാൾ വലുതാണ് ഒരു മനുഷ്യന്റെ ജീവൻ എന്നും കെജ്രിവാൾ പറഞ്ഞു

ക്വാലാലംപൂരിൽ നടന്ന തബ് ലീഗ് സമ്മേളനത്തിൽ പങ്കെടുത്തവരിൽ നിന്നാണ് നിസാമുദ്ദീനിലേക്ക് കൊറോണ എത്തിയത്. നിസാമുദ്ദീൻ സമ്മേളനത്തിൽ പങ്കെടുക്കുന്നതിന് ക്വലാലംപൂരിൽ നിന്നും വിദേശ പ്രതിനിധികൾ മാർച്ച് 10ന് ഇന്ത്യയിലെത്തിയിരുന്നു. മാർച്ച് 13 മുതൽ 15 വരെയാണ് തബ് ലീഗ് ജമാഅത്ത് ഏഷ്യാ സമ്മേളനം നിസാമുദ്ദീനിൽ നടന്നത്.

രണ്ടായിരത്തഞ്ഞൂറോളം ആളുകൾ ഇതിൽ പങ്കെടുത്തു. സമ്മേളനത്തിന് ശേഷവും ആയിരത്തഞ്ഞൂറോളം പേരാണ് പള്ളിയിലെ ഇടുങ്ങിയ മുറികളിൽ താമസിച്ചത്. മാർച്ച് 16ന് തന്നെ ഡൽഹിയിൽ 50 പേരിൽ കൂടുന്ന എല്ലാ പരിപാടികളും റദ്ദാക്കാൻ കെജ്രിവാൾ ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഇവർ ഇതിന് ശേഷവും ഡൽഹിയിൽ തന്നെ കൂടുകയായിരുന്നു.

Share this story