രാജ്യത്ത് ഇന്ന് 3 കൊവിഡ് മരണം; പ്രധാനമന്ത്രി നാളെ മുഖ്യമന്ത്രിമാരുമായി ചർച്ച നടത്തും

രാജ്യത്ത് ഇന്ന് 3 കൊവിഡ് മരണം; പ്രധാനമന്ത്രി നാളെ മുഖ്യമന്ത്രിമാരുമായി ചർച്ച നടത്തും

രാജ്യത്ത് കൊറോണ വൈറസ് ബാധിച്ച് ഇന്ന് മൂന്ന് പേർ മരിച്ചു. ഇതോടെ ഇന്ത്യയിൽ രോഗബാധിതരായി മരിച്ചവരുടെ എണ്ണം 38 ആയി. 386 പുതിയ കേസുകളാണ് ഇന്ന് റിപ്പോർട്ട് ചെയ്തത്.

1637 പേർക്ക് ഇന്ന് രോഗം സ്ഥിരീകരിച്ചു. രോഗപ്രതിരോധ പ്രവർത്തനങ്ങൾ കേന്ദ്രസർക്കാർ ഊർജിതമാക്കി. 15.4 ടൺ പ്രതിരോധ സാമഗ്രികൾ വിവിധ സംസ്ഥാനങ്ങളിൽ എത്തിച്ചു. റെയിൽവേ കോച്ചുകളിൽ 3.2 ലക്ഷം കിടക്കകൾ സജ്ജമാക്കിയെന്നും ആരോഗ്യ മന്ത്രാലയം അറിയിച്ചു

അതേസമയം സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുമായി പ്രധാനമന്ത്രി നരേന്ദ്രമോദി നാളെ വീഡിയോ കോൺഫറൻസ് വഴി ചർച്ച നടത്തും. ലോക്ക് ഡൗൺ ഒരാഴ്ച പിന്നിട്ട സാഹചര്യത്തിലാണ് ചർച്ച. കൊവിഡ് 19ന്റെ പശ്ചാത്തലത്തിൽ ഇത് രണ്ടാം തവണയാണ് മോദി മുഖ്യമന്ത്രിമാരുമായി ചർച്ച നടത്തുന്നത്.

Share this story