രോഗികൾക്ക് ആവശ്യമായ സൗകര്യം പിണറായി കാസർകോട് ഒരുക്കിക്കൊടുക്കണം, കർണാടകയിലേക്ക് കയറ്റില്ലെന്ന് ബിജെപി

രോഗികൾക്ക് ആവശ്യമായ സൗകര്യം പിണറായി കാസർകോട് ഒരുക്കിക്കൊടുക്കണം, കർണാടകയിലേക്ക് കയറ്റില്ലെന്ന് ബിജെപി

മംഗലാപുരം അതിർത്തി അടച്ച കർണാടക സർക്കാരിന്റെ നടപടിയെ പിന്തുണച്ച് ബിജെപി കർണാടക സംസ്ഥാന പ്രസിഡന്റും എംപിയുമായ നളിൻ കുമാർ കട്ടീൽ. എന്തുവന്നാലും കർണാടക അതിർത്തി തുറക്കില്ല

രോഗികൾക്ക് ആവശ്യമായ സൗകര്യം വേണമെങ്കിൽ പിണറായി വിജയൻ കാസർകോട് ഒരുക്കിക്കൊടുക്കട്ടെയെന്നും ഇയാൾ പറഞ്ഞു. ഇത്രയും വർഷമായിട്ട് കാസർകോട് ഒരു മെഡിക്കൽ കോളജ് ഇല്ലാത്തത് കേരളാ മോഡൽ എന്താണെന്ന് കാണിച്ചു തരികയാണെന്നും നളിൻകുമാർ കട്ടീൽ ട്വീറ്റ് ചെയ്തു

അതിർത്തി അടച്ചതിനെ തുടർന്ന് അതിർത്തി മേഖലയിലുള്ള ആളുകൾക്ക് അടിയന്തര ചികിത്സക്ക് പോലും മംഗലാപുരത്തേക്ക് എത്താനാകുന്നില്ല. ഏഴ് പേരാണ് കഴിഞ്ഞ ദിവസങ്ങളിലായി വിദഗ്ധ ചികിത്സ ലഭിക്കാതെ കാസർകോട് ജില്ലയിൽ മരിച്ചത്.

അതിർത്തി തുറന്നു കൊടുക്കണമെന്ന് കേരളാ ഹൈക്കോടതി ഇന്നലെ ഉത്തരവിട്ടിരുന്നു. എന്നാൽ ഈ ഉത്തരവും ധിക്കരിക്കുന്ന നിലപാടാണ് കർണാടക സ്വീകരിച്ചത്.

Share this story