ധാരാവിയിൽ മരിച്ച കൊവിഡ് രോഗിയും നിസാമുദ്ദീൻ സമ്മേളനത്തിൽ പങ്കെടുത്തു; രാജ്യത്ത് രോഗം പടർത്തി തബ് ലീഗ് സമ്മേളനം

ധാരാവിയിൽ മരിച്ച കൊവിഡ് രോഗിയും നിസാമുദ്ദീൻ സമ്മേളനത്തിൽ പങ്കെടുത്തു; രാജ്യത്ത് രോഗം പടർത്തി തബ് ലീഗ് സമ്മേളനം

രാജ്യത്തെ കൊവിഡ് ഹോട്ട് സ്‌പോട്ടായി നിസാമുദ്ദീനിൽ നടന്ന തബ് ലീഗ് സമ്മേളനം മാറി. കഴിഞ്ഞ ദിവസം ധാരാവിയിൽ മരിച്ച കൊവിഡ് രോഗിയും സമ്മേളനത്തിൽ പങ്കെടുത്തിരുന്നതായി സ്ഥിരീകരിച്ചു. ധാരാവി ബാലികാ നഗറിൽ നിന്നുള്ള 56കാരനാണ് മരിച്ചത്. ഏഷ്യയിലെ തന്നെ ഏറ്റവും വലിയ ചേരിയായ ധാരാവിയിൽ കൊവിഡ് സ്ഥിരീകരിച്ചത് വലിയ ആശങ്കക്കാണ് വഴി വെച്ചിരിക്കുന്നത്.

രോഗലക്ഷണങ്ങൾ കണ്ടതോടെ മാർച്ച് 23നാണ് ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. മാർച്ച് 29ന് നില വഷളായതോടെ സയനിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എന്നാൽ ജീവൻ രക്ഷിക്കാനായില്ല. തുടർന്ന് നടത്തിയ പരിശോധനയിലാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇദ്ദേഹം താമസിച്ചിരുന്ന മേഖലയിലെ എട്ട് കെട്ടിടങ്ങൾ അധികൃതർ സീൽ ചെയ്തു

ഇതിനിടെ നിസാമുദ്ദീനിൽ നിന്നെത്തിയ മൂന്ന് പേർ കൂടി തെലങ്കാനയിൽ കൊറോണ ബാധിച്ച് മരിച്ചതായി റിപ്പോർട്ടുകളുണ്ട്. നിസാമുദ്ദീനിൽ നിന്ന് മടങ്ങിയ ഏതാണ്ട് 8000ത്തോളം പേരെയാണ് കണ്ടെത്തെണ്ടതായുള്ളത്. ഇവർ സഞ്ചരിച്ച് എട്ട് ട്രെയിനുകളിലെ യാത്രക്കാരുടെ വിവരങ്ങളും ശേഖരിക്കുകയാണ്.

Share this story