24 മണിക്കൂറിനിടെ 306 രോഗികൾ; ഇന്ത്യയിൽ കൊവിഡ് ബാധിതരുടെ എണ്ണം 2000 കടന്നു

24 മണിക്കൂറിനിടെ 306 രോഗികൾ; ഇന്ത്യയിൽ കൊവിഡ് ബാധിതരുടെ എണ്ണം 2000 കടന്നു

ഇന്ത്യയിൽ കൊവിഡ് രോഗബാധിതരുടെ എണ്ണം 2000ന് മുകളിലെത്തി. ഇന്ന് രാവിലെ 9 മണിക്ക് ആരോഗ്യമന്ത്രാലയം പുറത്തുവിട്ട കണക്കുകൾ പ്രകാരം 2301 രോഗികളാണ് ഇന്ത്യയിലുള്ളത്.

2088 പേരാണ് നിലവിൽ ചികിത്സയിൽ കഴിയുന്നത്. രോഗം ഭേദമായി 156 പേർ ആശുപത്രി വിട്ടു. കഴിഞ്ഞ 24 മണിക്കൂറിനിടെ 306 പോസിറ്റീവ് കേസുകളാണ് രാജ്യത്ത് റിപ്പോർട്ട് ചെയ്തത്. 56 പേർ ഇതിനോടകം രോഗബാധിതരായി മരിച്ചു

മഹാരാഷ്ട്രയിലാണ് ഏറ്റവും കൂടുതൽ മരണം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. 13 പേർ സംസ്ഥാനത്ത് കൊറോണ ബാധിച്ച് മരിച്ചു. ഗുജറാത്തിൽ ഏഴ് പേരും മധ്യപ്രദേശിൽ ആറ് പേരും മരിച്ചു. പഞ്ചാബിലും ഡൽഹിയിലും നാല് പേർ വീതമാണ് മരിച്ചത്.

അതേസമയം ദേശീയ മാധ്യമങ്ങളുടെ റിപ്പോർട്ട് പ്രകാരം ഇന്ത്യയിലെ കൊവിഡ് കേസുകളുടെ എണ്ണം 2500ന് മുകളിലെത്തി. ടൈംസ് ഓഫ് ഇന്ത്യ ഇന്നലെ രാത്രി 2580 കേസുകൾ ഇന്ത്യയിലുണ്ടെന്നാണ് റിപ്പോർട്ട് ചെയ്തത്. 70 പേർ മരിച്ചതായും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു

Share this story