100 വെന്റിലേറ്റർ ചോദിച്ചിട്ട് ഒന്ന് പോലും തന്നില്ല, 10 ലക്ഷം മാസ്‌ക് ചോദിച്ചപ്പോൾ തന്നത് പതിനായിരം മാത്രം; പരാതിയുമായി നിതീഷ് കുമാർ

100 വെന്റിലേറ്റർ ചോദിച്ചിട്ട് ഒന്ന് പോലും തന്നില്ല, 10 ലക്ഷം മാസ്‌ക് ചോദിച്ചപ്പോൾ തന്നത് പതിനായിരം മാത്രം; പരാതിയുമായി നിതീഷ് കുമാർ

കേന്ദ്രസർക്കാരിനെതിരെ പരാതിയുമായി ബീഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ. പ്രധാനമന്ത്രി മുഖ്യമന്ത്രിമാരുമായി നടത്തിയ വീഡിയോ കോൺഫറൻസിനിടെയാണ് നിതീഷ് കുമാറിന്റെ പരാതി. കൊവിഡ് പ്രതിരോധത്തിന് സംസ്ഥാനം ആവശ്യപ്പെട്ട മെഡിക്കൽ ഉപകരണങ്ങൾ കേന്ദ്രം തന്നില്ലെന്ന് നിതീഷ് കുമാർ യോഗത്തിൽ പറഞ്ഞു

5 ലക്ഷം പിപിഇ കിറ്റുകൾ ആവശ്യപ്പെട്ടപ്പോൾ കിട്ടിയത് നാലായിരം മാത്രമാണ്. 10 ലക്ഷം എൻ 95 മാസ്‌കുകൾ ചോദിച്ചപ്പോൾ തന്നത് പതിനായിരം മാത്രം. പതിനായിരം ആർ എൻ എ എക്‌സ്ട്രാക്ഷൻ കിറ്റ് ചോദിച്ചപ്പോൾ 250 എണ്ണം തന്നു. നൂറ് വെന്റിലേറ്റർ ചോദിച്ചിട്ട് ഒരെണ്ണം പോലും തന്നില്ലെന്ന് നിതീഷ് പരാതിയിൽ പറയുന്നു

ഇന്നെലാണ് മോദി മുഖ്യമന്ത്രിമാരുമായി വീഡിയോ കോൺഫറൻസ് നടത്തിയത്. ദീർഘകാല പോരാട്ടത്തിന് ഒരുങ്ങണമെന്ന ആഹ്വാനമാണ് യോഗത്തിൽ മോദി നൽകിയത്.

Share this story