പ്രധാനമന്ത്രി അൽപ്പസമയത്തിനകം രാജ്യത്തെ അഭിസംബോധന ചെയ്യും; ലോക്ക് ഡൗൺ കാലാവധിയെ കുറിച്ച് തീരുമാനമുണ്ടാകും

പ്രധാനമന്ത്രി അൽപ്പസമയത്തിനകം രാജ്യത്തെ അഭിസംബോധന ചെയ്യും; ലോക്ക് ഡൗൺ കാലാവധിയെ കുറിച്ച് തീരുമാനമുണ്ടാകും

കൊവിഡ് 19ന്റെ പശ്ചാത്തലത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് രാജ്യത്തെ അഭിസംബോധന ചെയ്യും. രാവിലെ 9 മണിക്കാണ് ലഘു വീഡിയോ സന്ദേശത്തിലൂടെ നരേന്ദ്രമോദി രാജ്യത്തോട് സംസാരിക്കുക. തന്റെ ട്വിറ്റർ അക്കൗണ്ട് വഴിയാണ് മോദി ഇക്കാര്യം അറിയിച്ചത്.

കൊവിഡുമായി ബന്ധപ്പെട്ട് ജനതാ കർഫ്യു, ലോക്ക് ഡൗൺ പ്രഖ്യാപനങ്ങൾക്ക് മുന്നോടിയായും അദ്ദേഹം രാജ്യത്തെ അഭിസംബോധന ചെയ്തിരുന്നു. നിലവിൽ പ്രഖ്യാപിച്ചിരിക്കുന്ന ലോക്ക് ഡൗണിന്റെ കാലാവധി നീട്ടുമോ അതോ ഏപ്രിൽ 14ന് തന്നെ അവസാനിപ്പിക്കുമോയെന്ന കാര്യത്തിൽ അദ്ദേഹം തീരുമാനം പറഞ്ഞേക്കും

സംസ്ഥാനങ്ങളിലെ സ്ഥിതിഗതികൾ വിലയിരുത്താനായി ഇന്ന് ഗവർണർമാരുമായി പ്രധാനമന്ത്രി വീഡിയോ കോൺഫറൻസ് നടത്തും. രാജ്യത്ത് ഇതിനോടകം 53 പേരാണ് കൊവിഡ് ബാധിച്ച് മരിച്ചത്.

Share this story