അതിർത്തി പ്രശ്‌നം: കേരളാ ഹൈക്കോടതി ഉത്തരവ് സ്‌റ്റേ ചെയ്യണമെന്ന കർണാടകയുടെ ആവശ്യം സുപ്രീം കോടതി തള്ളി

അതിർത്തി പ്രശ്‌നം: കേരളാ ഹൈക്കോടതി ഉത്തരവ് സ്‌റ്റേ ചെയ്യണമെന്ന കർണാടകയുടെ ആവശ്യം സുപ്രീം കോടതി തള്ളി

കേരളാ-കർണാടക അതിർത്തി വിഷയത്തിൽ കേരളാ ഹൈക്കോടതി പുറപ്പെടുവിച്ച ഉത്തരവ് സ്റ്റേ ചെയ്യണമെന്ന കർണാടകയുടെ ആവശ്യം സുപ്രീം കോടതി തള്ളി. രോഗികളെ മംഗലാപുരത്തേക്ക് ചികിത്സക്ക് കൊണ്ടുപോകാൻ അതിർത്തി തുറന്നു കൊടുക്കണമെന്നായിരുന്നു ഹൈക്കോടതിയുടെ ഉത്തരവ്

ഉത്തരവ് പൂർണമായും നടപ്പാക്കാൻ സുപ്രീം കോടതി ഇരു സംസ്ഥാനങ്ങളോടും ആവശ്യപ്പെട്ടിട്ടില്ല. കാസർകോട് നിന്ന് അടിയന്തര ചികിത്സാ ആവശ്യങ്ങൾക്കായി പോകുന്നവർക്ക് ആശുപത്രിയിൽ എത്താനുള്ള നടപടിക്രമങ്ങൾ ഒരുക്കാൻ കോടതി നിർദേശിച്ചു. എന്നാൽ ഏതൊക്കെ രോഗികളെ കൊണ്ടുപോകണമെന്ന മാർഗനിർദേശം കോടതി നൽകിയിട്ടില്ല

രോഗികളെ കൊണ്ടുപോകുന്നതിനുള്ള മാർഗനിർദേശങ്ങൾ ചർച്ച ചെയ്ത് സമർപ്പിക്കാനാണ് ഇരു സംസ്ഥാനങ്ങളോടും സുപ്രീം കോടതി ആവശ്യപ്പെട്ടത്. ചീഫ് സെക്രട്ടറിമാർ തയ്യാറാക്കുന്ന മാർഗനിർദേശം പരിഗണിച്ച ശേഷം ചൊവ്വാഴ്ച കോടതി അന്തിമ വിധി പുറപ്പെടുവിക്കും

രോഗികളുടെ സഞ്ചാരസ്വാതന്ത്ര്യത്തിന് മാത്രമാണ് ഉത്തരവ് ബാധകമാകുക. രാജ്യത്തെ ഏറ്റവും വലിയ കൊറോണ ഹോട്ട് സ്‌പോട്ടാണ് കാസർകോട് എന്ന് കർണാടക സുപ്രീം കോടതിയിൽ ചൂണ്ടിക്കാട്ടി. ഇതിനാലാണ് കേരളാ ഹൈക്കോടതി ഉത്തരവ് നടപ്പാക്കാത്തതെന്നും കർണാടക വിശദീകരിച്ചു.

Share this story