കൊറോണയെ ചെറുക്കാൻ ഇന്ത്യക്ക് ലോകബാങ്കിന്റെ 7500 കോടി രൂപയുടെ സഹായം

കൊറോണയെ ചെറുക്കാൻ ഇന്ത്യക്ക് ലോകബാങ്കിന്റെ 7500 കോടി രൂപയുടെ സഹായം

കൊറോണ വൈറസ് വ്യാപനത്തെ നേരിടാൻ ഇന്ത്യക്ക് ലോകബാങ്കിന്റെ 100 കോടി ഡോളർ(7500 കോടി രൂപ) സഹായം. രാജ്യത്തെ കൊവിഡ് ബാധിതരുടെ എണ്ണം 2000 കടന്ന സാഹചര്യത്തിലാണ് ഇന്ത്യയ്ക്കുള്ള സാമ്പത്തിക സഹായത്തിന് ലോകബാങ്ക് അനുമതി നൽകിയത്. 1.9 ബില്യൺ ഡോളറിന്റെ ആദ്യ ഘട്ട സാമ്പത്തിക സഹായമാണ് ലോകബാങ്ക് ആരംഭിച്ചത്.

25 രാജ്യങ്ങളെയാണ് ആദ്യഘട്ടത്തിൽ സഹായിക്കുന്നത്. 40 രാജ്യങ്ങൾക്കുള്ള സഹായത്തിന്റെ നടപടിക്രമങ്ങൾ പുരോഗമിക്കുകയാണ്. രോഗനിർണയം, പരിശോധന, ഐസോലേഷൻ, ലാബോറട്ടറി, ആരോഗ്യപ്രവർത്തകർക്കുള്ള സഹായം എന്നിവ ഒരുക്കുന്നതിനായാണ് ഇന്ത്യക്ക് സാമ്പത്തിക സഹായം അനുവദിച്ചിരിക്കുന്നത്.

പാക്കിസ്ഥാന് 20 കോടി ഡോളർ, അഫ്ഗാന് 10 കോടി ഡോളർ, ശ്രീലങ്കക്ക് 12.8 കോടി ഡോളർ എന്നിവയും സാമ്പത്തിക സഹായമായി അനുവദിച്ചു. കൊവിഡിനെ തുടർന്നുണ്ടായ സാമ്പത്തിക മാന്ദ്യം അവസാനിപ്പിക്കുന്നതിനായാണ് ലോകബാങ്കിന്റെ നടപടി.

Share this story