നാഗ്പൂരിൽ നിന്ന് തമിഴ്‌നാട്ടിലേക്ക് 500 കിലോമീറ്റർ കാൽനടയായി സഞ്ചരിച്ച യുവാവ് കുഴഞ്ഞുവീണ് മരിച്ചു

നാഗ്പൂരിൽ നിന്ന് തമിഴ്‌നാട്ടിലേക്ക് 500 കിലോമീറ്റർ കാൽനടയായി സഞ്ചരിച്ച യുവാവ് കുഴഞ്ഞുവീണ് മരിച്ചു

ലോക്ക് ഡൗൺ പ്രഖ്യാപിച്ചതിന് പിന്നാലെ ജോലി ചെയ്യുന്ന നാഗ്പൂരിൽ നിന്നും സ്വദേശമായ തമിഴ്‌നാട്ടിലെ ഗ്രാമത്തിലേക്ക് 500 കിലോമീറ്ററിലധികം കാൽനടയായി യാത്ര ചെയ്ത യുവാവ് കുഴഞ്ഞുവീണ് മരിച്ചു. നാമക്കൽ സ്വദേശി ലോഗോഷ് ബാലസുബ്രമണി(23)യാണ് മരിച്ചത്.

മൂന്ന് ദിവസത്തോളമായി നടന്ന് നാഗ്പൂരിൽ നിന്ന് സെക്കന്തരബാദ് വരെ എത്തിയ 26 അംഗ സംഘത്തിൽ ഉൾപ്പെട്ടതായിരുന്നു ലോഗേഷ്. സെക്കന്തരബാദിൽ എത്തിയതോടെ ഇവരെ കുടിയേറ്റ തൊഴിലാളികൾക്കുള്ള ക്യാമ്പിലേക്ക് അധികൃതർ മാറ്റിയിരുന്നു. ഇവിടെ വിശ്രമിക്കുന്നതിനിടെയാണ് ലോഗേഷ് കുഴഞ്ഞുവീണത്.

ഉടനെ അടുത്തുള്ള ആശുപത്രിയിൽ നിന്ന് ഡോക്ടർ എത്തി പരിശോധിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. തൊഴിലുടമകൾ ഭക്ഷണവും പാർപ്പിടവും നൽകില്ലെന്ന് അറിയിച്ചതോടെയാണ് ഇവർ സ്വന്തം ഗ്രാമത്തിലേക്ക് നടന്നെത്താൻ ശ്രമിച്ചത്.

Share this story