രാജ്യത്ത് 2092 കൊറണ ബാധിതർ, 1023 പേരും തബ് ലീഗ് സമ്മേളനത്തിൽ പങ്കെടുത്തവർ

രാജ്യത്ത് 2092 കൊറണ ബാധിതർ, 1023 പേരും തബ് ലീഗ് സമ്മേളനത്തിൽ പങ്കെടുത്തവർ

രാജ്യത്ത് കൊവിഡ് 19 ബാധിച്ച് മരിച്ചവരുടെ എണ്ണം 68 ആയി. ഇതുവരെ 2902 കേസുകളാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്. ഇതിൽ 1023 പേരും നിസാമുദ്ദീനിലെ തബ് ലീഗ് സമ്മേളനത്തിൽ പങ്കെടുത്തവരാണ്.

കഴിഞ്ഞ 24 മണിക്കൂറിനിടെ 601 കേസുകളാണ് രാജ്യത്ത് റിപ്പോർട്ട് ചെയ്തത്. ഒരാഴ്ചക്കുള്ളിൽ രാജ്യത്ത് കൊവിഡ് രോഗികളുടെ വലിയ തോതിൽ എണ്ണം വർധിക്കുകയാണ്. 17 സംസ്ഥാനങ്ങളിലാണ് തബ് ലീഗ് സമ്മേളനത്തിൽ പങ്കെടുത്തതുമായി കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തതെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം പറയുന്നു.

കഴിഞ്ഞ ഒരാഴ്ചക്കിടെ 19 പേരാണ് കൊറോണ ബാധിതരായി മരിച്ചത്. മഹാരാഷ്ട്രയിലാണ് ഏറ്റവും കൂടുതൽ മരണം റിപ്പോർട്ട് ചെയ്തിട്ടുള്ളത്. 26 പേർ സംസ്ഥാനത്ത് മരിച്ചു.

Share this story