തമിഴ്‌നാട്ടിൽ കൊറോണ ബാധിച്ച് ഒരാൾ കൂടി മരിച്ചു; തെങ്കാശ്ശിയിൽ പ്രാർഥനാ ചടങ്ങിനെത്തിയവരെ അടിച്ചോടിച്ച് പോലീസ്

തമിഴ്‌നാട്ടിൽ കൊറോണ ബാധിച്ച് ഒരാൾ കൂടി മരിച്ചു; തെങ്കാശ്ശിയിൽ പ്രാർഥനാ ചടങ്ങിനെത്തിയവരെ അടിച്ചോടിച്ച് പോലീസ്

തമിഴ്‌നാട്ടിൽ കൊറോണ വൈറസ് ബാധയെ തുടർന്ന് ഒരാൾ കൂടി മരിച്ചു. ഇയാൾ തബ് ലീഗ് സമ്മേളനത്തിൽ പങ്കെടുത്ത് മടങ്ങിയെത്തിയ ആളാണ്. സേലത്ത് ഒരു മരണം കൂടിയുണ്ടെന്ന് സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകളുണ്ട്. കൊറോണ വൈറസ് വ്യാപനം ശക്തമാകുന്ന ഘട്ടത്തിൽ നിയന്ത്രണങ്ങൾ കൂടുതൽ കർശനമാക്കാൻ സർക്കാർ തീരുമാനിച്ചു

വില്ലുപുരത്ത് ചികിത്സയിലായിരുന്ന അബ്ദുൾറഹ്മാനാണ് മരിച്ചത്. വില്ലുപുരം സ്‌കൂൾ ഹെഡ് മാസ്റ്ററാണ് അബ്ദുൾറഹ്മാൻ. നാല് ദിവസങ്ങൾക്ക് മുമ്പാണ് കൊറോണ ലക്ഷണങ്ങളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. സേലത്ത് നിന്നുള്ള 57 അംഗ സംഘത്തോടൊപ്പമാണ് ഇയാൾ തബ് ലീഗ് സമ്മേളനത്തിൽ പങ്കെടുത്ത് സംസ്ഥാനത്തേക്ക് മടങ്ങിയത്. നിസാമുദ്ദീനിൽ നിന്ന് മടങ്ങിയെത്തിയ 1130 പേരിൽ 1103 പേരും ഐസോലേഷനിലാണ്.

്അതേസമയം ലോക്ക് ഡൗൺ നിയന്ത്രണങ്ങൾ മറികടന്ന് തെങ്കാശ്ശിയിൽ പ്രാർഥനാ ചടങ്ങ് നടത്തിയ 300ലധികം പേരെ പോലീസ് തല്ലിയോടിച്ചു. പള്ളിയിൽ പ്രാർഥന നടക്കുന്നതിനിടെയാണ് പോലീസ് ഇവരെ പിരിച്ചുവിട്ടത്.

Share this story