കൊറോണ രോഗി സദ്യ നടത്തി, പങ്കെടുത്തത് 1500ഓളം പേർ; മധ്യപ്രദേശിൽ ഒരു ഗ്രാമം തന്നെ അടച്ചിട്ടു

കൊറോണ രോഗി സദ്യ നടത്തി, പങ്കെടുത്തത് 1500ഓളം പേർ; മധ്യപ്രദേശിൽ ഒരു ഗ്രാമം തന്നെ അടച്ചിട്ടു

മധ്യപ്രദേശിൽ കൊറോണ വൈറസ് ബാധിതനായ വ്യക്തി നടത്തിയ സദ്യയിൽ പങ്കെടുത്തത് 1500ഓളം പേർ. ചടങ്ങിൽ പങ്കെടുത്ത ഇയാളുടെ കുടുംബാംഗങ്ങളടക്കം 11 പേർക്ക് കൊറോണ സ്ഥിരീകരിക്കുകയും ചെയ്തു. ഇതിന് പിന്നാലെ ഒരു ഗ്രാമം തന്നെ അടച്ചിട്ടു. മൊറേന ഗ്രാമത്തിലാണ് സംഭവം

അമ്മയുടെ മരണാനന്തര ചടങ്ങുകളുടെ ഭാഗമായിട്ടാണ് ദുബൈയിൽ നിന്ന് മടങ്ങിയെത്തിയ ഇയാൾ സദ്യ നടത്തിയത്. ദുബൈയിൽ ജോലി ചെയ്യുന്ന സുരേഷ് എന്ന യുവാവാണ് ഗ്രാമത്തിലെത്തി ആളുകളെ സംഘടിപ്പിച്ച് ചടങ്ങ് നടത്തിയത്. മാർച്ച് 17നാണ് ഇയാൾ നാട്ടിലെത്തിയത്. മാർച്ച് 20നായിരുന്നു ചടങ്ങുകൾ.

മാർച്ച് 25ന് ഇയാൾക്ക് രോഗലക്ഷണങ്ങൾ കണ്ടുതുടങ്ങുകയും ചികിത്സ ആരംഭിക്കുകയും ചെയ്തു. പിന്നാലെ ഭാര്യയ്ക്കും അടുത്ത ബന്ധുക്കളായ 11 പേർക്കും കൊറോണ സ്ഥിരീകരിച്ചു. ഇതോടെയാണ് ഗ്രാമം തന്നെ അടച്ചിടാൻ അധികൃതർ തീരുമാനിച്ചത്.

Share this story