സർവീസുകൾ പുനരാരംഭിക്കുന്നതിൽ അന്തിമ തീരുമാനം ആയിട്ടില്ലെന്ന് റെയിൽവേ

സർവീസുകൾ പുനരാരംഭിക്കുന്നതിൽ അന്തിമ തീരുമാനം ആയിട്ടില്ലെന്ന് റെയിൽവേ

ലോക്ക് ഡൗണിന് ശേഷം സർവീസ് പുനരാരംഭിക്കുന്നതിൽ അന്തിമ തീരുമാനമായിട്ടില്ലെന്ന് ഇന്ത്യൻ റെയിൽവേ. സോൺ അടിസ്ഥാനത്തിൽ തയ്യാറെടുപ്പുകൾ പുരോഗമിക്കുന്നുണ്ടെങ്കിലും സർവീസുകളുടെ കാര്യത്തിൽ അനിശ്ചിതത്വം തുടരുകയാണ്. ഈ മാസം 15ന് റെയിൽവേ സർവീസുകൾ പുനരാരംഭിക്കുമെന്ന് നേരത്തെ വാർത്തകൾ വന്നിരുന്നു

ട്രെയിൻ ബോഗികൾ അണുവിമുക്തമാക്കുന്ന നടപടികളിലേക്ക് കഴിഞ്ഞ ദിവസം റെയിൽവേ കടന്നിരുന്നു. എന്നാൽ നിലവിൽ സർവീസുകൾ എന്ന് പുനരാരംഭിക്കുമെന്ന കാര്യത്തിൽ അന്തിമ തീരുമാനമായിട്ടില്ല. സാഹചര്യങ്ങൾ വിലയിരുത്തി മാത്രമേ തീരുമാനത്തിലെത്തൂ എന്ന് റെയിൽവേ ബോർഡ് അറിയിച്ചു.

ലോക്ക് ഡൗൺ പ്രഖ്യാപിക്കുന്നതിന് രണ്ട് ദിവസം മുമ്പാണ് റെയിൽവേ സർവീസുകൾ രാജ്യത്ത് നിർത്തിവെച്ചത്. ട്രെയിനുകളെല്ലാം പല പല സ്റ്റേഷനുകളിലായി നിർത്തിയിട്ടിരിക്കുകയാണ്. ഏതെല്ലാം സോണിലാകും 15ന് തന്നെ സർവീസുകൾ ആരംഭിക്കുക എന്ന കാര്യത്തിലാണ് അനിശ്ചിതത്വം തുടരുന്നത്. ലോക്ക് ഡൗൺ നീളുമോയെന്ന കാര്യത്തിൽ കേന്ദ്രം ഇതുവരെ നിലപാട് പ്രഖ്യാപിക്കാത്തതും തീരുമാനത്തിലെത്താൻ റെയിൽവേക്ക് വിലങ്ങുതടിയാകുന്നുണ്ട്.

Share this story