തന്റെ നാല് നില ഓഫീസ് കെട്ടിടം കൊവിഡ് നിരീക്ഷണ കേന്ദ്രമാക്കാൻ വിട്ടുനൽകി ഷാരൂഖ് ഖാൻ

തന്റെ നാല് നില ഓഫീസ് കെട്ടിടം കൊവിഡ് നിരീക്ഷണ കേന്ദ്രമാക്കാൻ വിട്ടുനൽകി ഷാരൂഖ് ഖാൻ

കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കായി തന്റെ നാല് നില ഓഫീസ് കെട്ടിടം വിട്ടുനൽകി ബോളിവുഡ് താരം ഷാരുഖ് ഖാൻ. മുംബൈയിലെ നാല് നില കെട്ടിടമാണ് കൊറോണ നിരീക്ഷണ കേന്ദ്രമാക്കാൻ ഷാരുഖും ഭാര്യ ഗൗരിയും വിട്ടുനൽകിയത്.

ഷാരൂഖിന്റെയും ഗൗരിയുടെയും പേഴ്‌സണൽ ഓഫീസുകൾ സ്ഥിതി ചെയ്യുന്നതാണ് കെട്ടിടം. ബ്രിഹാൻ മുംബൈ മുൻസിപ്പൽ കോർപറേഷനാണ് ഈ വിവരം ട്വിറ്ററിലൂടെ പുറത്തുവിട്ടത്. ഷാരൂഖിനും ഗൗരിക്കും നന്ദി പറഞ്ഞു കൊണ്ടുള്ളതാണ് ട്വീറ്റ്.

Share this story