വീടുകളിൽ നിന്ന് പുറത്തിറമ്പോൾ നിർബന്ധമായും മാസ്‌ക് ധരിക്കണം; നിർദേശം പുറത്തിറക്കി കേന്ദ്രം

വീടുകളിൽ നിന്ന് പുറത്തിറമ്പോൾ നിർബന്ധമായും മാസ്‌ക് ധരിക്കണം; നിർദേശം പുറത്തിറക്കി കേന്ദ്രം

വീടുകളിൽ നിന്ന് പുറത്തുപോകുന്നവർ നിർബന്ധമായും മാസ്‌ക് ധരിക്കണമെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം. മൂക്കും വായും മറയുന്ന വിധത്തിലുള്ള മാസ്‌കാണ് ഉപയോഗിക്കേണ്ടത്.

ജനസാന്ദ്രത കൂടുതലുള്ള പ്രദേശങ്ങളിൽ കഴിയുന്നവർ നിർബന്ധമായും മാസ്‌ക് ധരിക്കണം. ഇതിനായി വീട്ടിൽ ലഭ്യമായ വൃത്തിയുള്ള തുണി ഉപയോഗിച്ച് മാസ്‌ക് നിർമിക്കാമെന്നും നിർദേശത്തിൽ പറയുന്നു.

രോഗബാധിതരോ, ശ്വസനസംബന്ധമായ ബുദ്ധിമുട്ടുകൾ ഉള്ളവരോ വീടുകളിൽ നിർമിച്ച മാസ്‌ക് ഉപയോഗിക്കരുത്. ഇത്തരക്കാർ സുരക്ഷാ ക്രമീകരണങ്ങളുള്ള മാസ്‌ക് തന്നെ ധരിക്കണം. ഒരാൾ ഉപയോഗിച്ച മാസ്‌ക് മറ്റൊരാൾ ഉപയോഗിക്കാൻ പാടില്ല. ഒരു കുടുംബത്തിലുള്ളവർ ആയാൽ പോലും വെവ്വേറെ മാസ്‌കുകൾ ഉപയോഗിക്കണം

കൊവിഡ് രോഗികളും ഇവരുമായി ഇടപഴകുന്നവരും മാത്രം മാസ്‌ക് ധരിച്ചാൽ മതിയെന്നായിരുന്നു മുമ്പുള്ള നിർദേശം. പുതിയ പഠനങ്ങളുടെ പശ്ചാത്തലത്തിലാണ് നിർദേശം പുതുക്കിയത്.

Share this story