കൊറോണ മനസ്സിലാക്കാതെ ചികിത്സ; ഡൽഹിയിൽ രോഗിയിൽ നിന്ന് നാല് പേർക്ക് രോഗം പകർന്നു, മലയാളികളടക്കം ഐസോലേഷനിൽ

കൊറോണ മനസ്സിലാക്കാതെ ചികിത്സ; ഡൽഹിയിൽ രോഗിയിൽ നിന്ന് നാല് പേർക്ക് രോഗം പകർന്നു, മലയാളികളടക്കം ഐസോലേഷനിൽ

ഡൽഹി സ്വകാര്യ ആശുപത്രിയിൽ ഗുരുതര വീഴ്ച. കൊറോണ രോഗിയാണെന്ന് മനസ്സിലാക്കാതെ ചികിത്സ നടത്തിയ രോഗിയിൽ നിന്ന് നാല് പേർക്ക് കൂടി രോഗം പിടിപെട്ടു. ആശുപത്രിയിലെ 108 ജീവനക്കാർ അടക്കം ഇതോടെ നിരീക്ഷണത്തിൽ കഴിയുകയാണ്.

പഞ്ചാബി ബാഗിലെ സ്വകാര്യ ആശുപത്രിയിലാണ് വീഴ്ചയുണ്ടായത്. കഴിഞ്ഞാഴ്ചയാണ് വൃക്കരോഗിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഇയാളെ പിന്നീട് ഗംഗാറാം ആശുപത്രിയിലേക്ക് മാറ്റുകയും അവിടെ നടത്തിയ പരിശോധനയിൽ കൊറോണ സ്ഥിരീകരിക്കുകയുമായിരുന്നു. ഇതിനിടെ രോഗി കിടന്ന ആശുപത്രിയിലെ വെന്റിലേറ്റർ ഉപയോഗിച്ച മറ്റൊരു രോഗിക്കും രോഗം പിടിപെട്ടു

ഇയാളെ ചികിത്സിച്ച ഡോക്ടർ അടക്കം നാല് പേർക്കാണ് രോഗം പിടിപ്പെട്ടത്. ഗംഗാറാം ആശുപത്രിയിലെ ഡോക്ടർമാരും രോഗിയെ കൊറോണ രോഗിയെന്ന് തിരിച്ചറിയാതെയാണ് ചികിത്സ ആരംഭിച്ചത്. രണ്ട് ആശുപത്രികളിലെയും കൂടി 108 ജീവനക്കാരാണ് നിരീക്ഷണത്തിൽ കഴിയുന്നത്. 12 മലയാളികൾ അടക്കം 27 പേർ ഐസോലേഷനിലും കഴിയുകയാണ്.

Share this story