കൊറോണ വൈറസ് വായുവിലൂടെ പകരില്ല; ഇത്തരം വാദത്തിന് യാതൊരു തെളിവുമില്ലെന്ന് ഐസിഎംആർ

കൊറോണ വൈറസ് വായുവിലൂടെ പകരില്ല; ഇത്തരം വാദത്തിന് യാതൊരു തെളിവുമില്ലെന്ന് ഐസിഎംആർ

കൊറോണ വൈറസ് വായുവിലൂടെ പകരുമെന്നതിന് തെളിവില്ലെന്ന് ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച്. വായുവിലൂടെ പകരുന്നതായിരുന്നുവെങ്കിൽ വൈറസ് ബാധിതരുടെ വീടുകളിലെ എല്ലാവർക്കും രോഗബാധയുണ്ടാകേണ്ടതാണ്. രോഗബാധിതർ ചികിത്സയിൽ കഴിഞ്ഞ ആശുപത്രികളിലെ മറ്റ് രോഗികൾക്കും ജീവനക്കാർക്കും രോഗം പകരേണ്ടതാണ്.

വായുവിലൂടെ പകരുമെന്ന വാദത്തിന് അടിസ്ഥാനമില്ല. കേന്ദ്ര ആരോഗ്യ മന്ത്രാലയം ജോയന്റ് സെക്രട്ടറി ലവ് അഗർവാളിനൊപ്പം നടത്തിയ വാർത്താ സമ്മേളനത്തിലാണ് ഐസിഎംആർ ഉദ്യോഗസ്ഥർ ഇക്കാര്യം പറഞ്ഞത്. കൊറോണ വൈറസ് വായുവിലൂടെ പകരുമെന്ന് അമേരിക്കയിലെ ശാസ്ത്രജ്ഞർ അവകാശപ്പെട്ടിരുന്നു.

ചുമയ്ക്കുമ്പോഴോ തുമ്മുമ്പോഴോ പുറത്തുവരുന്ന വൈറസ് അടങ്ങിയ ത്വകണികകളിലൂടെ മാത്രമേ വൈറസ് പടരൂ എന്ന നിഗമനം തള്ളിയാണ് അമേരിക്കൻ ശാസ്ത്രജ്ഞർ രംഗത്തുവന്നത്. എന്നാൽ ഇത് ഐസിഎംആർ പാടേ തള്ളുകയാണ്.

Share this story