ബിജെപിയുടെ സ്ഥാപക ദിനം ഇന്ത്യക്കാരെ കൊണ്ട് ആഘോഷിപ്പിക്കാനുള്ള തന്ത്രമാണ് ഇന്നത്തെ ദീപം തെളിയിക്കൽ: കുമാരസ്വാമി

ബിജെപിയുടെ സ്ഥാപക ദിനം ഇന്ത്യക്കാരെ കൊണ്ട് ആഘോഷിപ്പിക്കാനുള്ള തന്ത്രമാണ് ഇന്നത്തെ ദീപം തെളിയിക്കൽ: കുമാരസ്വാമി

കൊവിഡ് പ്രതിരോധത്തിന്റെ ഭാഗമായി ഇന്ന് രാത്രി ഒമ്പത് മണിക്ക് ലൈറ്റുകൾ അണച്ച് ദീപം തെളിയിക്കണമെന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ആഹ്വാനത്തിനെതിരെ കർണാടക മുൻ മുഖ്യമന്ത്രി എച്ച് ഡി കുമാരസ്വാമി. രാത്രി ഒമ്പത് മണിക്ക് ദീപം തെളിയിക്കുന്നതിലൂടെ ബിജെപിക്ക് അവരുടെ സ്ഥാപക ദിനം പരോക്ഷമായി ആഘോഷിക്കാനുള്ള പദ്ധതിയാണെന്നായിരുന്നു അദ്ദേഹത്തിന്റെ ആരോപണം

ഏപ്രിൽ ആറിന് സ്ഥാപക ദിനം ആഘോഷിക്കാൻ ബിജെപി ധൈര്യപ്പെടില്ല. ഇതേ തുടർന്ന് എല്ലാ ഇന്ത്യക്കാരെക്കൊണ്ടും അവരുടെ ഉദ്ദേശ്യത്തിനായി പാർട്ടി പിറവിയുടെ തലേന്ന് ദീപം തെളിയിപ്പിക്കുകയാണ്. ദീപം തെളിയിക്കാൻ ഈ തീയതിയും സമയവും മറ്റും തെരഞ്ഞെടുക്കാൻ മറ്റ് എന്ത് കാരണമാണുള്ളത്. ഇക്കാര്യത്തിൽ വിശ്വസനീയവും യുക്തിസഹവും ശാസ്ത്രീയവുമായ വിശദീകരണം നൽകാൻ നരേന്ദ്രമോദിയെ വെല്ലുവിളിക്കുന്നുവെന്നും കുമാരസ്വാമി ട്വീറ്റ് ചെയ്തു

ദേശീയ പ്രതിസന്ധിയെ സ്വന്തം പ്രതാപം ഉയർത്താൻ വേണ്ടി ഉപയോഗിക്കുന്നത് ലജ്ജാകരമാമ്. ലോകമൊട്ടാകെ ഒരു വിപത്തിനെ അഭിമുഖീകരിക്കുമ്പോൾ സ്വന്തം പാർട്ടിയുടെ ഹിഡൻ അജണ്ട തള്ളിക്കയറ്റാൻ ശ്രമിക്കുകയാണെന്നും കുമാരസ്വാമി പറഞ്ഞു

Share this story