അതിർത്തി അടച്ചത് ജനതാത്പര്യം സംരക്ഷിക്കാൻ, തുറക്കില്ലെന്നും യെദ്യൂരപ്പ

അതിർത്തി അടച്ചത് ജനതാത്പര്യം സംരക്ഷിക്കാൻ, തുറക്കില്ലെന്നും യെദ്യൂരപ്പ

കാസർകോട്-മംഗളൂരു അതിർത്തി തുറക്കില്ലെന്ന് കർണാടക മുഖ്യമന്ത്രി ബി എസ് യെദ്യൂരപ്പ. കാസർകോട് നിലവിലെ സ്ഥിതി ഗുരുതരമാണ്. അതുകൊണ്ട് തന്നെ മംഗലാപുരത്തേക്ക് രോഗികളെ പ്രവേശിപ്പിക്കാൻ സാധിക്കില്ല. മുൻകരുതലിന്റെ ഭാഗമായിട്ടാണ് അതിർത്തി അടച്ചത്. കേരളവുമായുള്ള നല്ല ബന്ധത്തെ ഇത് ബാധിക്കില്ലെന്നും യെദ്യൂരപ്പ പറഞ്ഞു

അതിർത്തി തുറക്കണമെന്നാവശ്യപ്പെട്ട് എച്ച് ഡി ദേവഗൗഡ എഴുതിയ കത്തിനുള്ള മറുപടിയിലാണ് യെദ്യൂരപ്പ ഇക്കാര്യം പറയുന്നത്. അതിർത്തി അടച്ചത് പെട്ടെന്നെടുത്ത തീരുമാനമായിരുന്നില്ല. ഇന്ത്യൻ മെഡിക്കൽ അസോസിയേഷന്റെ കണക്കുകൾ പ്രകാരം കാസർകോടും സമീപ പ്രദേശങ്ങളിലും കൊവിഡ് 19 വ്യാപനം ഭയപ്പെടുത്തുന്നതാണ്. ഇതിനെ കുറിച്ച് കേരളാ സർക്കാരിനും അറിയാവുന്നതാണ്.

അതിർത്തി തുറക്കുന്നത് കർണാടകയിലെ ജനങ്ങളുടെ സുരക്ഷക്ക് ഭീഷണിയാകും. രോഗവ്യാപനം തടയാനാകില്ല. സംസ്ഥാന അതിർത്തി അടച്ചത് ജനങ്ങളുടെ താത്പര്യം സംരക്ഷിക്കുന്നതിനാണെന്നും യെദ്യൂരപ്പ പറഞ്ഞു

Share this story