ലോക്ക് ഡൗണിൽ തുടർ തീരുമാനങ്ങൾ ഏപ്രിൽ 10 വരെയുള്ള സ്ഥിതി വിലയിരുത്തിയ ശേഷം

ലോക്ക് ഡൗണിൽ തുടർ തീരുമാനങ്ങൾ ഏപ്രിൽ 10 വരെയുള്ള സ്ഥിതി വിലയിരുത്തിയ ശേഷം

രാജ്യത്ത് കൊവിഡ് രോഗവ്യാപനത്തിന്റെ സ്ഥിതി വിലയിരുത്തിയാകും ലോക്ക് ഡൗണിൽ തുടർ തീരുമാനമുണ്ടാകുകയെന്ന് റിപ്പോർട്ട്. പ്രധാനമന്ത്രി വിശദമായ വിലയിരുത്തൽ യോഗങ്ങൾ വരും ദിവസങ്ങളിൽ വിളിച്ചു ചേർത്തിട്ടുണ്ട്.

ഏപ്രിൽ പത്ത് വരെയുള്ള രാജ്യത്തിന്റെ സ്ഥിതി വിലയിരുത്തിയ ശേഷമാകും ലോക്ക് ഡൗൺ അവസാനിപ്പിക്കണമോ നീട്ടണമോയെന്ന കാര്യത്തിൽ തീരുമാനമുണ്ടാകുക. ലോക്ക് ഡൗൺ തുടരണമെന്ന നിർദേശമാണ് വിദഗ്ധരുടെ ഭാഗത്ത് നിന്നുണ്ടാകുന്നത്. ഇന്ത്യയിൽ രോഗം ഇത്രയേറെ പിടിച്ചു നിർത്താൻ സാധിച്ചതിൽ ലോക്ക് ഡൗണിന് വലിയ പ്രാധാന്യമുണ്ടെന്നാണ് വിലയിരുത്തുന്നത്

കേന്ദ്രമന്ത്രിമാരുടെയും പ്രതിപക്ഷ നേതാക്കളുടെയും വ്യത്യസ്ത യോഗങ്ങൾ പ്രധാനമന്ത്രി വിളിച്ചു ചേർത്തിട്ടുണ്ട്. ആരോഗ്യമന്ത്രാലയം ഉദ്യോഗസ്ഥരും വിദഗ്ദരുമടങ്ങുന്ന യോഗവും പ്രധാനമന്ത്രി വിളിച്ചു ചേർത്തിട്ടുണ്ട്. ലോക്ക് ഡൗൺ തുടരേണ്ട സാഹചര്യമാണുള്ളതെങ്കിൽ ചില ഇളവുകൾ നൽകാനും ആലോചിക്കുന്നുണ്ട്.

രാജ്യത്ത് ഇതിനോടകം 3374 രോഗബാധിതരാണ് ഉള്ളത്. ഇതിൽ 3030 പേരിൽ നിലവിൽ ചികിത്സയിൽ കഴിയുന്നു. 267 പേർക്ക് രോഗം ഭേദമായി. 77 പേരാണ് കൊവിഡ് ബാധിച്ച് മരിച്ചത്.

Share this story