ലോക്ക് ഡൗൺ ലംഘിച്ച് യാത്ര ചെയ്ത ബിജെപി നേതാവിനെതിരെ കേസെടുത്തു

ലോക്ക് ഡൗൺ ലംഘിച്ച് യാത്ര ചെയ്ത ബിജെപി നേതാവിനെതിരെ കേസെടുത്തു

ലോക്ക് ഡൗൺ ലംഘിച്ച് യാത്ര ചെയ്ത ബിജെപി നേതാവിനെതിരെ കേസെടുത്ത് മുംബൈ പോലീസ്. കുടിയേറ്റ തൊഴിലാളികളെ പോലീസ് തടഞ്ഞുവെച്ചതിൽ പ്രതിഷേധിച്ച് ബിജെപി ലെജിസ്ലേറ്റീവ് കൗൺസിൽ അംഗം സുരേഷ് ദാസ് പ്രതിഷേധിച്ചിരുന്നു. ഇതേ തുടർന്നാണ് കേസെടുത്തത്.

ബീഡ് ജില്ലയിൽ താമസിക്കുന്ന സുരേഷ് ദാസ് അടുത്ത ജില്ലയായ അഹമ്മദ്‌നഗറിലേക്ക് നിയന്ത്രണങ്ങൾ ലംഘിച്ച് യാത്ര ചെയ്തതിനാണ് കേസെടുത്തത്. ബീഡിൽ നിന്നും അഹമ്മദ് നഗറിലേക്ക് പോയ കുടിയേറ്റ കരിമ്പ് തൊഴിലാളികളെ പോലീസ് തടഞ്ഞിരുന്നു. ഇതേ തുടർന്നാണ് സുരേഷ് അങ്ങോട്ടേക്ക് പോയത്.

പോലീസിന്റെ കണ്ണുവെട്ടിച്ച് ഗ്രാമപാതകൾ ഉപയോഗിച്ചാണ് സുരേഷ് ദാസ് അഹമ്മദ് നഗറിലേക്ക് പോയത്. കൊവിഡ് വ്യാപനത്തിന് കാരണമായേക്കാവുന്ന അശ്രദ്ധമായ പ്രവൃത്തിക്ക് ദുരന്തനിവരാണ നിയമപ്രകാരവും ഐപിസി പ്രകാരവുമാണ് കേസ്‌

Share this story